ഭൂ​ര​ഹി​ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു ഭൂ​മി ന​ൽ​കാ​ൻ സ​ത്വ​ര ന​ട​പ​ടി: മ​ന്ത്രി എ.​കെ. ബാ​ല​ൻ
Wednesday, February 20, 2019 12:50 AM IST
ക​ൽ​പ്പ​റ്റ: ഭൂ​ര​ഹി​ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു നി​യ​മ​പ​ര​മാ​യി അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ അ​മൃ​ദ്ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അ​ദ്ദേ​ഹം. സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം 19,000 ഏ​ക്ക​ർ ഭൂ​മി ആ​ദി​വാ​സി​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. അ​ർ​ഹ​ത​യു​ള്ള​വ​രി​ൽ ചു​രു​ക്കം ആ​ദി​വാ​സി​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഭൂ​മി ന​ൽ​കാ​നാ​യ​ത്. വ​നം വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​മി ഭൂ​ര​ഹി​ത ആ​ദി​വാ​സി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം-​റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ​യും ക​ള​ക്ട​ർ​മാ​രു​ടെ​യും യോ​ഗം ചേ​രും. ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും വ​നം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​വും ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ള​യ​ക്കെ​ടു​തി​ക​ൾ നേ​രി​ട്ട ആ​ദി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​രേ​ഖ വി​ത​ര​ണം, ഗോ​ത്ര​ജീ​വി​ക സം​ഘ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​ധ​ന വി​ത​ര​ണം, അ​മൃ​ദി​നു വ​ണ്ടി നി​ർ​മി​ച്ച മ​ൾ​ട്ടി ട്രെ​യി​നിം​ഗ് കോം​പ്ല​ക്സ് എ​ന്നി​വ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ 171 ഗു​ണ​ഭോ​ക്തൃ കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വൈ​ശ്യ​ൻ, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പാ​ള​ക്കൊ​ല്ലി, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​ത്തോ​ട്, ചാ​ട​ക​പ്പു​ര കോ​ള​നി​ക​ളി​ലെ 171 കു​ടും​ബ​ങ്ങ​ളെ​യാ​ണ് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്. വെ​ങ്ങ​പ്പ​ള്ളി, പു​ൽ​പ്പ​ള്ളി, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ണ്ടെ​ത്തി​യ 20.52 ഏ​ക്ക​ർ ഭൂ​മി​യാ​ണ് പു​ന​ര​ധി​വാ​സ​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

സം​സ്ഥാ​ന ആ​ദി​വാ​സി പു​ന​ര​ധി​വാ​സ വി​ക​സ​ന മി​ഷ​ൻ അ​നു​വ​ദി​ച്ച ആ​റു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഭൂ​മി വാ​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് മ​ന്ത്രി ഭൂ​രേ​ഖ വി​ത​ര​ണം ചെ​യ്ത​ത്. മു​ഴു​വ​ൻ പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ളും മാ​ർ​ച്ചോ​ടെ പൂ​ർ​ത്തി​യാ​ക്കും.

സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്മെ​ന്‍റ് ഡെ​വ​ല​പ്പ്മെ​ന്‍റ് (സി​എം​ഡി) ഫ​ണ്ട് മു​ഖേ​ന വെ​ങ്ങ​പ്പ​ള്ളി ഗോ​ത്ര​ജീ​വി​ക സ്വാ​ശ്ര​യ സം​ഘ​ത്തി​ന് 4.13 ല​ക്ഷം രൂ​പ​യും പ​ന​മ​രം ഗോ​ത്ര​ജീ​വി​ക സ്വാ​ശ്ര​യ സം​ഘ​ത്തി​ന് 4.08 ല​ക്ഷം രൂ​പ​യും മീ​ന​ങ്ങാ​ടി ഗോ​ത്ര​ജീ​വി​ക സ്വാ​ശ്ര​യ സം​ഘ​ത്തി​ന് 3.95 ല​ക്ഷം രൂ​പ​യും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ർ​പ​സ് ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 1.25 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് മ​ൾ​ട്ടി ട്രെ​യി​നിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ച്ച​ത്.

കൂ​ടു​ത​ൽ തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള നൈ​പു​ണ്യ മേ​ഖ​ല​യി​ൽ പ​രി​ശീ​ല​നം, ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ തൊ​ഴി​ൽ​പ​ര​മാ​യ പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി 1990 മു​ത​ൽ ക​ൽ​പ്പ​റ്റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ റൂ​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് (അ​മൃ​ദ്). കെ​ട്ടി​ട നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി ഒ.​കെ. സാ​ജി​ത്തി​നെ വേ​ദി​യി​ൽ മ​ന്ത്രി ആ​ദ​രി​ച്ചു.

സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ. ദി​നേ​ശ​ൻ, സം​യോ​ജി​ത ആ​ദി​വാ​സി വി​ക​സ​ന ഓ​ഫീ​സ​ർ പി. ​വാ​ണി​ദാ​സ്, സി​എം​ഡി പ്ര​തി​നി​ധി പി.​ജി. അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.