മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ൽ 200 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാറി
Wednesday, February 20, 2019 12:50 AM IST
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് പി​എം​എ​വൈ പ​ദ്ധ​തി​ക​ളി​ൽ പൂ​ർ​ത്തി​യാ​യ 200 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കൈ​മാ​റി​യ​ത്. 2007-08 മു​ത​ൽ 2015-16 വ​രെ അ​നു​വ​ദി​ച്ച​തും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തു​മാ​യ 638 വീ​ടു​ക​ളാ​ണ് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തി​ൽ 593 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 2016-17 മു​ത​ൽ പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ 305 വീ​ടു​ക​ൾ​ക്ക് എ​ഗ്രി​മെ​ന്‍റ് വ​ച്ച​തി​ൽ 224 എ​ണ്ണം പൂ​ർ​ത്തി​യാ​യി. ശേ​ഷി​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മാ​ർ​ച്ച് 31ന​കം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​ഭാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഖ​മ​ർ ലൈ​ല, ത​ങ്ക​മ്മ യേ​ശു​ദാ​സ്, കെ.​കെ.​സി. മൈ​മൂ​ന ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​ർ​മാ​രാ​യ എം.​പി. വ​ത്സ​ൻ, ദി​നേ​ശ് ബാ​ബു, എ​ൻ.​എം. ആ​ന്‍റ​ണി, എം. ​സ​തീ​ഷ് കു​മാ​ർ, ഫാ​ത്തി​മാ ബീ​ഗം, പ്രീ​താ രാ​മ​ൻ, ബി​ന്ദു ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൻ. അ​നൂ​പ് കു​മാ​ർ, ജോ​യി​ന്‍റ് ബി.​ഡി.​ഒ. പി. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​റ ഉ​ത്സ​വം

മാ​ന​ന്ത​വാ​ടി: താ​ഴെ​യ​ങ്ങാ​ടി മു​ത്ത​പ്പ​ൻ മ​ഠ​പ്പു​ര​യി​ലെ തി​രു​വ​പ്പ​ന തി​റ ഉ​ത്സ​വം 21, 22 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 21ന് ​കൊ​ടി​യേ​റ്റ്, മ​ല​യി​റ​ക്ക​ൽ, വെ​ള്ളാ​ട്ടം, തി​റ, ക​ല​ശം വ​ര​വ് എ​ന്നി​വ ന​ട​ക്കും. 22ന് ​തി​രു​വ​പ്പ​ന, തി​റ​ക​ൾ, ചെ​ണ്ട​വാ​ദ്യം എ​ന്നി​വ​യും ഉ​ണ്ടാ​കും.