പ്ര​തി​മാ​സ പെ​രു​ന്നാ​ൾ
Wednesday, February 20, 2019 12:51 AM IST
മാ​ന​ന്ത​വാ​ടി: കോ​ത​മം​ഗ​ലം ബാ​വ​യു​ടെ തി​രു​ശേ​ഷി​പ്പ് ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന തൃ​ശി​ലേ​രി മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ പ്ര​തി​മാ​സ പെ​രു​ന്നാ​ൾ 22, 23 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 22ന് ​വൈ​കു​ന്നേ​രം സ​ന്ധ്യാ പ്രാ​ർ​ഥ​ന, ഗാ​ന ശു​ശ്രൂ​ഷ, ധ്യാ​നം എ​ന്നി​വ ന​ട​ക്കും. 23ന് ​മൂ​ന്നി​ൻ​മേ​ൽ​ കു​ർ​ബാ​ന, വി​ള​ക്ക് നേ​ർ​ച്ച, മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം മേ​ഖ​ലാ ധ്യാ​നം എ​ന്നി​വ ഉ​ണ്ടാ​കും.

പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർമാ​ണം;
ജി​ല്ല​യ്ക്ക് 696 ല​ക്ഷം

ക​ൽ​പ്പ​റ്റ: പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രാ​ജ്യ​ത്തെ എം​പി​മാ​ർ ത​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും കേ​ര​ള സ​ർ​ക്കാ​രി​ന് ന​ൽ​കി​യ തു​ക​യി​ൽ ജി​ല്ല​യ്ക്ക് 696 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി, ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള തു​ക​യാ​ണ് എം​പി മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ല​ഭി​ച്ച​ത്.
പൊ​തു സ്ഥ​ല​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്കും ശു​ചി​മു​റി നി​ർ​മ്മാ​ണം 125 ല​ക്ഷം രൂ​പ, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ 198 ല​ക്ഷം രൂ​പ, അങ്കണ​വാ​ടി നി​ർ​മാ​ണം 150 ല​ക്ഷം രൂ​പ, മ​ഴ​വെ​ള്ള സം​ഭ​ര​ണം മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം 120 ല​ക്ഷം, മ​റ്റു ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 103 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.