കാ​പ്പി ക​ർ​ഷ​ക സെ​മി​നാ​ർ 22ന്
Wednesday, February 20, 2019 12:51 AM IST
ക​ൽ​പ്പ​റ്റ: കോ​ഫീ​ബോ​ർ​ഡും ബ്ര​ഹ്മ​ഗി​രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​പ്പി​ക​ർ​ഷ​ക സെ​മി​നാ​ർ 22ന് ​ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് കാ​ട്ടി​ക്കു​ളം തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി​ഹാ​ളി​ൽ ന​ട​ക്കും. കോ​ഫീ​ബോ​ർ​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​ബ​സ​വ​രാ​ജ്, മാ​ർ​ക്ക​റ്റ് വി​ദ​ഗ്ധ​ൻ ഡോ. ​അ​ശ്വ​നി​കു​മാ​ർ, എം​എ​ൽ​എ മാ​രാ​യ ഒ.​ആ​ർ. കേ​ളു, സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ബ്ര​ഹ്മ​ഗി​രി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
കേ​ര​ള സ​ർ​ക്കാ​ർ 2019-20 വാ​ർ​ഷി​ക ബ​ജ​റ്റി​ൽ വ​യ​നാ​ട്ടി​ലെ കാ​പ്പി​ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട്ടി​ലെ കാ​പ്പി ക​ർ​ഷ​ക​രി​ൽ നി​ന്നും കാ​പ്പി സം​ഭ​രി​ച്ച് മൂ​ല്യ വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത പ​ദ്ധ​തി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ കോ​ഫി ബോ​ർ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.
ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട് കോ​ഫി എ​ന്ന പേ​രി​ൽ ബ്രാ​ൻ​ഡ് ചെ​യ്ത മൂ​ല്യ വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ത​യാ​റാ​കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ തോ​തി​ലു​ള്ള വ​രു​മാ​ന വ​ർ​ധ​ന​വ് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യും. വ​യ​നാ​ട് ജി​യോ​ഗ്രാ​ഫി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​നോ​ടു​കൂ​ടി​യാ​ണ് ഉ​ത്​പ്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ലെ കാ​പ്പി​ക​ർ​ഷ​ക​ർ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല​യും ജീ​വി​ത സാ​ഹ​ച​ര്യ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​പ​ണി ഇ​ട​പെ​ട​ലു​ക​ളു​ടെ സാ​ധ്യ​ത സം​ബ​ന്ധി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ബ്ര​ഹ്മ​ഗി​രി​യും കോ​ഫി ബോ​ർ​ഡു​മാ​യി ക​രാ​റും ഒ​പ്പി​ട്ട​താ​യി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ് പ​റ​ഞ്ഞു.