കി​സാ​ൻ സ​മ്മാ​ൻ നി​ധി: മു​ള്ള​ൻ​കൊ​ല്ലി കൃ​ഷി ഭ​വ​നി​ൽ വ​ൻ തി​ര​ക്ക്
Wednesday, February 20, 2019 12:51 AM IST
പു​ൽ​പ്പ​ള്ളി: കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.
പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ ക​ർ​ഷ​ക​ർ മ​ണി​ക്കൂ​റു​ക​ളോ​ളം മു​ള്ള​ൻ​കൊ​ല്ലി കൃ​ഷി ഭ​വ​നി​ൽ പൊ​രി​വെ​യി​ല​ത്ത് കാ​ത്ത് നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കാ​യി കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച 6000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ ന​ൽ​കാ​നാ​ണ് പു​ല​ർ​ച്ച മു​ത​ൽ ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​ന്ന​ത്.
മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ കു​രു​മു​ള​ക് സ​മി​തി വ​ഴി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്പോ​ഴാ​ണ് മു​ള്ള​ൻ​കൊ​ല്ലി കൃ​ഷി ഭ​വ​നി​ൽ നേ​രി​ട്ട് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം.
ഇ​തു​മൂ​ലം മ​ണി​ക്കൂ​റു​ക​ൾ ക്യൂ ​നി​ന്ന് അ​പേ​ക്ഷ ന​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
ഈ ​മാ​സം ത​ന്നെ ക​ർ​ഷ​ക​ർ​ക്ക് ആ​ദ്യ ഗ​ഡു ല​ഭി​ക്കു​മെ​ന്ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​പേ​ക്ഷ ന​ൽ​കാ​ൻ വ​ൻ​തി​ര​ക്കാ​ണ്.