ആ​രോ​ഗ്യ സ​ന്ദേ​ശ​യാ​ത്ര: സ്വാ​ഗ​ത​സം​ഘം രൂ​പ​ീക​രി​ച്ചു
Wednesday, February 20, 2019 12:56 AM IST
എ​ട​ക്ക​ര: പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പ്, നി​ല​ന്പൂ​ർ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത്, ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ആ​രോ​ഗ്യ സ​ന്ദേ​ശ​യാ​ത്ര​യു​ടെ ജി​ല്ല​ത​ല സ​മാ​പ​നം കു​റു​ന്പ​ല​ങ്ങോ​ട് ന​ട​ക്കും. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ഘ പ്ര​വ​ർ​ത്ത​ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക, മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ക, ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യാ​ണ് സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​ത്. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​ീക​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി​ക​ൾ, യു​വ​ജ​ന ക്ള​ബ്, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, ആ​ശ, അങ്കണവാ​ടി, കു​ടും​ബ​ശ്രീ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ (ചെ​യ​ർ.), മ​ഞ്ജു സാ​ജ​ൻ (വൈ​സ് ചെ​യ​ർ.), മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​റ​ഹ്മാ​ൻ (ക​ണ്‍​വീ​ന​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.