ഗു​ഡ് ഇം​ഗ്ലീ​ഷ്; ര​ണ്ടാം ബാ​ച്ചി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 920 പേ​ർ
Wednesday, February 20, 2019 12:57 AM IST
മ​ല​പ്പു​റം: സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ഇം​ഗ്ലീ​ഷ് പ​ഠ​ന കോ​ഴ്സി​ന് ജി​ല്ല​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം. 920 പേ​രാ​ണ് ഗു​ഡ് ഇം​ഗ്ലീ​ഷ് ര​ണ്ടാം ബാ​ച്ചി​ന് ജി​ല്ല​യി​ൽ ചേ​ർ​ന്ന​ത്. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ പേ​ർ പ​ഠി​താ​ക്ക​ളാ​യ ജി​ല്ല​യാ​ണ് മ​ല​പ്പു​റം. ര​ണ്ടാം ബാ​ച്ചി​ലെ പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മം ഇ​ന്ന​ലെ കോ​ട്ട​ക്കു​ന്ന് ഡി​ടി​പി​സി ഹാ​ളി​ൽ ന​ട​ന്നു. പി​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​തി വ​ഴി​യി​ൽ പ​ഠ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ട വ​ന്ന​വ​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ് ’ഗു​ഡ് ഇം​ഗ്ലീ​ഷ്’ കോ​ഴ്സെ​ന്ന് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​ക്ഷ​ര​താ പ​ഠി​താ​ക്ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് ഭാ​ഷ സം​സാ​രി​ക്കാ​നും എ​ഴു​താ​നും പ്രാ​വീ​ണ്യം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗു​ഡ് ഇം​ഗ്ലീ​ഷ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ആ​ദ്യ ബാ​ച്ചി​ൽ 70 പേ​രാ​യി​രു​ന്നു പ​ഠി​താ​ക്ക​ളെ​ങ്കി​ൽ ര​ണ്ടാം ബാ​ച്ചി​ല​ത് 920 പേ​രാ​യി. പ​ത്താം ക്ലാ​സ് തു​ല്യ​താ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രും പ്ല​സ് വ​ണ്‍ പ്ല​സ് റ്റു ​പ​ഠി​താ​ക്ക​ളു​മാ​ണ് കൂ​ടു​ത​ലു​ള്ള​ത്. ഇ​തി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 600 പേ​രു​ടെ ഫീ​സ് ന​ൽ​കു​ന്ന​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ്.
നാ​ലു​മാ​സ​മാ​ണ് ഗു​ഡ് ഇം​ഗ്ലീ​ഷ് കോ​ഴ്സി​ന്‍റെ ദൈ​ർ​ഘ്യം. പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ സി​ല​ബ​സ് അ​നു​സ​രി​ച്ചാ​ണ് പ​ഠ​നം. പ​ഠി​താ​ക്ക​ൾ​ക്കാ​യി അ​ഭി​മു​ഖ​വും പ​രീ​ക്ഷ​യും ന​ട​ത്തു​ന്നു​ണ്ട്.
ഞാ​യ​റാ​ഴ്ച​ക​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​യി​ട്ടാ​വും ക്ലാ​സു​ക​ൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ സി.​എ​ച്ച് ജ​മീ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഉ​മ്മ​ർ അ​റ​ക്ക​ൽ, വി ​സു​ധാ​ക​ര​ൻ, ഹാ​ജ​റു​മ്മ, അ​നി​ത കി​ഷോ​ർ, സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​തോ​റി​റ്റി ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം സ​ലീം കു​രു​വ​ന്പ​ലം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്രീ​തി മേ​നോ​ൻ, സാ​ക്ഷ​ര​താ മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ സ​ജി തോ​മ​സ്, അ​സി. കോ​ഡി​നേ​റ്റ​ർ ആ​ർ ര​മേ​ഷ് കു​മാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.