അങ്കണവാ​ടി ജീ​വ​ന​ക്കാ​ർ ഐ​സി​ഡി​എ​സ് ഓ​ഫീസ് ഉ​പ​രോ​ധി​ച്ചു
Wednesday, February 20, 2019 12:59 AM IST
കൊ​ണ്ടോ​ട്ടി: അങ്കണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം തു​ട​ർ​ച്ച​യാ​യി വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തു​റ​ക്കി​ലി​ലെ ഐ​സി​ഡി​എ​സ് ഓ​ഫീസ് ജീ​വ​ന​ക്കാ​ർ ഉ​പ​രോ​ധി​ച്ചു. അങ്കണ​​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ന്‍ഡ് ഹെ​ൽ​പ​ഴ്സ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. മാ​സ​ങ്ങ​ളാ​യി ജീ​വ​ന​ക്കാ​ർ ശ​ന്പ​ളം വൈ​കി​യാ​ണ് ല​ഭി​ക്കാ​റെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ൽ എ​ല്ലാ മാ​സ​വും ഓ​ഫീസി​ൽ വ​ന്ന് ബ​ഹ​ളം വ​ക്കു​ന്പോ​ഴാ​ണ് ശ​ന്പ​ളം ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ മ​റ്റു ഐ​സി​ഡി​എ​സ് ഓ​ഫീസി​ന് കി​ഴി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ മാ​സ​വും പ​ത്താം തി​യ​തി​ക്ക് മു​ന്പാ​യി ശ​ന്പ​ളം ല​ഭി​ക്കു​ന്പോ​ൾ കൊ​ണ്ടോ​ട്ടി ഐ​സി​ഡി​എ​സി​ന് കീ​ഴി​ലു​ള്ള​വ​ർ​ക്ക് മാ​ത്രം വൈ​കു​ക​യാ​ണ്. ഈ ​ഓ​ഫീസി​ന് കി​ഴി​ലു​ള്ള ഐ​ക്ക​ര​പ്പ​ടി ഓ​ഫീ​സി​ന് കീ​ഴി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് യ​ഥാ​സ​മ​യം ശ​ന്പ​ളം ല​ഭി​ക്കു​ന്പോ​ൾ ഇ​വി​ടെ മാ​ത്രം വൈ​കു​ന്നു.
മു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​രാ​ണ് കൊ​ണ്ടോ​ട്ടി ഐ​സി​ഡി​എ​സി​ന് കി​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ബ​സി​ന് കൊ​ടു​ക്കേ​ണ്ട പൈ​സ ക​ടം വാ​ങ്ങി​യാ​ണ് പ​ല​രും സ​മ​ര​ത്തി​ന് വ​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. വേ​ത​നം വൈ​കു​ന്ന​ത് കു​ടും​ബം പു​ല​ർ​ത്തേ​ണ്ട ഞ​ങ്ങ​ൾ​ക്ക് വ​ലി​യ ദു​രി​ത​മു​ണ്ടാ​ക്കു​ന്നെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. സ​മ​രം ശ​ക്ത​മാ​യ​തോ​ടെ കൊ​ണ്ടോ​ട്ടി പോ​ലീസെ​ത്തി സി​ഡി​പി​ഒ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ശ​ന്പ​ളം അ​ടു​ത്ത​മാ​സം മു​ത​ൽ കൃ​ത്യ​മാ​യി ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​ച്ച​ത്. ഉ​പ​രോ​ധ സ​മ​രം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ജ, റം​ലാ​ബി, പു​ഷ്പ്പ​വ​ല്ലി, ആ​യി​ശ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.