ആ​യി​രം ദി​ന​ം: പ​രി​പാ​ടി​ക​ൾ​ക്ക് തി​രൂ​രി​ൽ ഇ​ന്ന് തു​ട​ക്ക​മാ​വും
Wednesday, February 20, 2019 1:00 AM IST
മ​ല​പ്പു​റം: ജ​ന​കീ​യ സ​ർ​ക്കാ​ർ വി​ജ​യ​ക​ര​മാ​യ ആ​യി​രം ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മി​ക​വ്ആ​യി​രം ദി​ന​ങ്ങ​ൾ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് മു​ത​ൽ ഏ​ഴ് ദി​വ​സം വ​രെ തി​രൂ​ർ വേ​ദി​യാ​കും. തി​രൂ​ർ ന​ഗ​ര​സ​ഭ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഏ​ഴ് ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി​യ്ക്ക് വൈ​കീ​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടു കൂ​ടി തു​ട​ക്ക​മാ​വും. താ​ഴെ​പാ​ലം സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും തു​ട​ങ്ങി സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യി​ൽ ജി​ല്ല​യു​ടെ സാം​സ്കാ​രി​ക ക​ലാ​പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന ക​ള​രി​പ്പ​യ​റ്റ്, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​വും.പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​ഖ​ഫ്, ഹ​ജ്ജ് മ​ന്ത്രി ഡോ.​കെ.​ടി ജ​ലീ​ൽ നി​ർ​വ​ഹി​ക്കും. സി.​മ​മ്മു​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വും. ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി മു​ഖ്യാ​തി​ഥി​യാ​വും. ജി​ല്ല​യി​ലെ മ​റ്റ് എം​എ​ൽ​എ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് വൈ​കീ​ട്ട് ആ​റി​ന് ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ട​റു​മാ​ൽ ഫെ​യിം ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ശ​ൽ സ​ന്ധ്യ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടും.
വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​ട്ട​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്ന 80ഓ​ളം സ്റ്റാ​ളു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും. കൂ​ടാ​തെ കു​ടും​ബ​ശ്രീ​യു​ടെ വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ 35 സ്റ്റാ​ളു​ക​ളും അ​ഞ്ച് ഫു​ഡ്കോ​ർ​ട്ടു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും. മ​ല​ബാ​റി​ന്‍റെ നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി കു​ടും​ബ​ശ്രീ ഒ​രു​ക്കു​ന്ന ഉ​മ്മാ​ന്‍റെ വ​ട​ക്കി​നി, ച​ക്ക മ​ഹോ​ത്സ​വം, ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സീ​ഫു​ഡ് കി​ച്ച​ൻ തു​ട​ങ്ങി​യ​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും.