ആയുർവേദ ചികിത്സാ മേഖലയിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന് സംസ്ഥാന പുരസ്കാരം
Wednesday, February 20, 2019 1:02 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ച​യ​ത്ത് ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ ന​ട​പ്പാ​ക്കി​യ ആ​യു​ര്‍​വേ​ദ ചി​കി​ത്സാ പ​ദ്ധ​തി​യാ​യ ഹ​രി​കി​ര​ണം പ​ദ്ധ​തി സംസ്ഥാനത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ടു.

സം​സ്ഥ​ാന സ​ര്‍​ക്കാ​ര്‍ ആ​യു​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ല്‍ 15 മു​ത​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​യു​ഷ് കോ​ണ്‌​ക്ലേ​വി​ൽ പു​ര​സ്‌​കാ​ര​വും പ്ര​ശ​സ്തി​പ​ത്ര​വും ഒ​രു ല​ക്ഷം രൂ​പ കാ​ഷ് അ​വാ​ര്‍​ഡും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ല്‍ നി​ന്നും ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, ക​ട്ടി​പ്പാ​റ ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ ഏ​റ്റു​വാ​ങ്ങി.

2016 മു​ത​ല്‍ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാക്കു​ന്ന പ​ദ്ധ​തി​ക്ക് ഡോ. ​കെ.​പ്ര​വീ​ണാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

​പ​ദ്ധ​തി​ക്ക് വേ​ണ്ടി പ്ര​തി​വ​ര്‍​ഷം ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. കാ​ക്ക​ണ​ഞ്ചേ​രി-​വ​ള്ളു​വ​ര്‍​കു​ന്ന് ഊ​രു​ക​ളി​ല്‍ എ​ല്ലാ ആ​ഴ്ച​യി​ലും ക്യാ​മ്പു​ക​ള്‍ ന​ട​ത്തി ആ​രോ​ഗ്യ സ്ഥി​തി വി​ല​യി​രു​ത്തി ഔ​ഷ​ധ​ങ്ങ​ള്‍ ന​ല്‍​കി​വ​രു​ന്നു​ണ്ട്. ഡോ​ക്ട​റും സം​ഘ​വും ഗോ​ത്ര​വ​ര്‍​ഗ വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. അ​രി​യും വെ​ളി​ച്ചെ​ണ്ണ​യു​മാ​യാ​ണ് ഇ​വ​ര്‍ ഊ​രു​ക​ളി​ലെ​ത്തു​ന്ന​ത്.

കോ​ള​നി​വാ​സി​ക​ള്‍​ക്ക് ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ കാ​ര്യ​മാ​യ മാ​റ്റം ഉ​ണ്ടാ​ക്കു​വാ​ന്‍ ഹ​രി​കി​ര​ണം പ​ദ്ധ​തി​ക്ക് സാ​ധി​ച്ചു. കാ​ക്ക​ണ​ഞ്ചേ​രി കോ​ള​നി​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ല്‍ ഉ​ണ്ടാ​ക്കി​യ മാ​റ്റം ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. സ്‌​നേ​ഹ​ധാ​ര ആ​യു​ര്‍​വേ​ദ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം, നേ​ത്ര​ചി​കി​ത്സാ പ​ദ്ധ​തി, ജീ​വി​ത​ശൈ​ലീ രോ​ഗ ക്ലി​നി​ക്, സ്ത്രീ​ക​ള്‍​ക്ക് യോ​ഗ പ​രി​ശീ​ല​നം, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള സ​മ​ഗ്ര മാ​ന​സി​ക ആ​രോ​ഗ്യ പ​ദ്ധ​തി​യാ​യ കൈ​ത്തി​രി എ​ന്നീ പ​ദ്ധ​തി​ക​ള്‍ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ല്‍ ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി വ​ഴി ന​ട​ന്നു വ​രു​ന്നു​ണ്ട്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍, കോ​ര്‍​പ​റേ​ഷ​നു​ക​ള്‍, മു​നി‍​സി​പ്പാ​ലി​ക​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ ന​ട​ത്തി​യ പ​ദ്ധ​തി​ക​ള്‍​ക്കി​ട​യി​ല്‍ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​കി​ര​ണം പ​ദ്ധ​തി ര​ണ്ടാം സ്ഥ​ാന​ത്തി​ന​ര്‍​ഹ​മാ​യ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​യാ​ണ് ക​രുതു​ന്ന​തെ​ന്നും പ​ദ്ധ​തി വ​ഴി ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നാ​യി​ട്ടു​ണ്ടെ​ന്നും തു​ട​ര്‍​ന്നും ജ​നന​ന്മ ല​ക്ഷ്യ​മാ​ക്കി​യു​ള്ള വ​ന്‍​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്നതെന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് പ​റ​ഞ്ഞു.