ചെന്നൈ മെയിലിൽ നിന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Wednesday, February 20, 2019 1:02 AM IST
വ​ട​ക​ര: റെ​യി​ൽ​വെ സം​ര​ക്ഷ​ണ സേ​ന​യും എ​ക്സൈ​സും സം​യു​ക്ത​മാ​യി ട്രെ​യി​നി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​പ​ത് കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് ചെ​ന്നൈ​യി​ലേ​ക്കു പോ​കു​ന്ന മെ​യി​ൽ വ​ട​ക​ര​യി​ൽ എ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.
ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ. ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ, എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ഹാ​ഷിം​ബാ​ബു എ​ന്നി​വ​ർ പ​രി​ശോ​ധ​നയ്​ക്കു നേ​തൃ​ത്വം ന​ൽ​കി.

സ​മ​യ ക്ര​മീ​ക​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്

കോ​ട​ഞ്ചേ​രി: സം​സ്ഥാ​ന ഇ​ല​ക്‌ട്രി​സി​റ്റി ബോ​ർ​ഡ് വെ​ദ്യു​ത ബി​ല്ല് സ്വീ​ക​രി​ക്കു​ന്ന സ​മ​യം മാ​റ്റി​യ​ത് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി നെ​ടും​പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ബു മ​ന​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഗ​സ്തി പ​ല്ലാ​ട്ട്, ആ​ന്‍റ​ണി നീ​ർ​വേ​ലി​ൽ, ബേ​ബി ക​ള​പ്പു​ര, ബി​ജു ഓ​ത്തി​ക്ക​ൽ, ജോ​സ​ഫ് തേ​ന്മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.