കി​സാ​ൻ സ​മ്മാ​ൻ നി​ധി: ന​ട്ടംതി​രി​ഞ്ഞ് അ​പേ​ക്ഷ​ക​ർ
Wednesday, February 20, 2019 1:04 AM IST
തി​രു​വ​മ്പാ​ടി/ കോ​ട​ഞ്ചേ​രി: കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ​വ​ർ ന​ട്ടം​തി​രി​ഞ്ഞു.
കോ​ട​ഞ്ചേ​രി കൃ​ഷി ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ രാ​വി​ലെ മു​ത​ൽ വ​ൻ തി​ര​ക്കാ​യി​രു​ന്നു. കൃ​ഷി ഓ​ഫീ​സും പ​രി​സ​ര​വും അ​പേ​ക്ഷ​ക​ർ നി​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കി​യാ​ണ് പ​ദ്ധ​തി​യു​ടെ അ​റി​യി​പ്പ് കൃ​ഷി​ഭ​വ​നി​ൽ ല​ഭി​ച്ച​ത്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് ക​ർ​ഷ​ക​ർ​ക്ക് അ​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നി​ല്ല. കു​റ​ച്ചു പേ​ർ മാ​ത്ര​മാ​ണ് ഞാ​യ​റാ​ഴ്ച അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഹ​ർ​ത്താ​ൽ ആ​യ​തി​നാ​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​ല​ർ​ക്കും അ​പേ​ക്ഷ ന​ൽ​കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​ത്. ഇ​തോ​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി.
ഏ​റെ സ​മ​യം ക്യു ​നി​ന്ന ശേ​ഷ​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ സാ​ധി​ച്ച​ത്.
പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തും ജ​ന​ങ്ങ​ളെ വ​ല​ച്ചു.
അ​പേ​ക്ഷാ ഫോ​മും ന​ൽ​കേ​ണ്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പും കി​ട്ടാ​ൻ ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ടം ഓ​ടി. പ​ല സ്ഥ​ല​ത്തും ഫോ​ട്ടോ കോ​പ്പി എ​ടു​ക്കു​ന്ന ക​ട​ക​ൾ​ക്ക് മു​ൻ​പി​ൽ നീ​ണ്ട ക്യു ​ആ​യി​രു​ന്നു. കൃ​ഷി ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി വി​ശ്ര​മ​മി​ല്ലാ​ത്ത തി​ര​ക്കി​ലു​മാ​ണ്. ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മു​ണ്ട്.
തി​രു​വ​ന്പാ​ടി കൃ​ഷി​ഭ​വ​നു മു​ന്നി​ലും വ​ൻ തി​ര​ക്കാ​യി​രു​ന്നു. അ​ഞ്ച് ഏ​ക്ക​റി​ൽ താ​ഴെ ഭൂ​മി​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് മൂ​ന്ന് ഗ​ഡു​ക്ക​ളാ​യി ഒ​രു വ​ർ​ഷം 6000 രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ല്കു​ന്ന​താ​ണ് പ​ദ്ധ​തി.
അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും എ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൽ എ​ത്തി​യ​ത്. നാ​ല് പേ​ജ് മാ​ത്ര​മു​ള്ള അ​പേ​ക്ഷ ഫോ​മി​ന് 20 രൂ​പ​യാ​ണ് പ​ല സ്ഥാ​പ​ന​ങ്ങ​ളും വാ​ങ്ങു​ന്ന​ത്. അ​വ​സ​രം മു​ത​ലാ​ക്കി കൊ​ള്ള​യ​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു.