അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ട്ട് പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ 10,000 രൂ​പ ന​ഷ്ട​മാ​യി
Wednesday, February 20, 2019 1:05 AM IST
ക​രു​വാ​ര​ക്കു​ണ്ട്: എ​ടി​എം കാ​ർ​ഡ് ന​ന്പ​ർ ചോ​ദി​ച്ച​റി​ഞ്ഞ് അ​ക്കൗ​ണ്ടി​ൽ നി​ന്നു 10,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. പു​ൽ​വെ​ട്ട വ​ട്ട​പ്പ​റ​ന്പി​ൽ ഉ​മ്മ​റി​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. മ​ക​ൾ​ക്കു പ​ണം അ​യ​യ്ക്കു​ന്ന​തി​ന് ഉ​മ്മ​ർ ക​ഴി​ഞ്ഞ ദി​വ​സം ഫെ​ഡ​റ​ൽ ബാ​ങ്ക് ക​രു​വാ​ര​ക്കു​ണ്ട് ശാ​ഖ​യി​ൽ ചെ​ന്നു സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ 10,000 രൂ​പ നി​ക്ഷേ​പി​ച്ചു. ബാ​ങ്കി​ൽ​നി​ന്നി​റ​ങ്ങി അ​ഞ്ചു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ബാ​ങ്കി​ൽ​നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞു ഒ​രാ​ൾ വി​ളി​ച്ചു.
പ​ണം നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ശ​യം തീ​ർ​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞ് എ​ടി​എം കാ​ർ​ഡ് ന​ന്പ​ർ ചോ​ദി​ച്ച​റി​ഞ്ഞു. ന​ന്പ​ർ പ​റ​ഞ്ഞ​യു​ട​ൻ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു സ​ന്ദേ​ശം വ​ന്ന ഒ​ടി​പി ന​ന്പ​ർ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടി​പി ന​ന്പ​ർ പ​റ​ഞ്ഞ​യു​ട​നെ​ത​ന്നെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ച്ച​താ​യി സ​ന്ദേ​ശം ല​ഭി​ച്ചു. ആ​ദ്യം 1500 ഉം ​പി​ന്നീ​ട് 8500 രൂ​പ​യു​മാ​ണ് പി​ൻ​വ​ലി​ച്ച​ത്. ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.