മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ങ്ങു​ന്നു
Wednesday, February 20, 2019 1:12 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​സ്എ​ടി, ആ​ർ​സി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും, ബ​ന്ധു​ക്ക​ൾ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നു​ള്ള​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഈ ​രോ​ഗി​ക​ളു​ടെ ബ​ന്ധു​ജ​ന​ങ്ങ​ൾ​ക്ക് താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്ന​ഗ​ര​സ​ഭാ ജ​ന​കീ​യാ​സൂ​ത്ര പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഫ​ണ്ടും, എ​ൻ​യു​എ​ൽ​എം ഫ​ണ്ടും ഉ​ൾ​പ്പെ​ടെ 5.23 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വി​ശ്ര​മ കേ​ന്ദ്രം നി​ർ​മിക്കു​ന്ന​ത്.
മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ , ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്.​എ​സ്. സി​ന്ധു, ഹാ​ബി​റ്റാ​റ്റ് ചെ​യ​ർ​മാ​ൻ ശ​ങ്ക​ർ, ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ എം.​വി. രാ​ജ​ൻ, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ എ. ​ശ​ശി​കു​മാ​ർ, മെ​ഡി​ക്ക​ൽ കോ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ന്തോ​ഷ്കു​മാ​ർ, സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്.​ശ​ർ​മ്മ​ദ്, ചി​ത്രാ​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.