പാ​ലം ത​ക​ർ​ന്നു വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
Wednesday, February 20, 2019 1:14 AM IST
വെ​ള്ള​റ​ട: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു.​മേ​ലേ​കൂ​വ​ക്ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ ശ​ശി​കു​മാ​ര്‍(40) ആ​ണ് മ​രി​ച്ച​ത്.
​ചൂ​ണ്ടി​ക്ക​ല്‍- നൂ​ലി​യം റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് പോ​കു​ന്ന​തി​നാ​യി നി​ര്‍​മി​ച്ച പാ​ല​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ത​ക​ർ​ന്നു​വീ​ണ​ത്.​
റോ​ഡി​ന്‍റെ ഒ​രു​വ​ശം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ശേ​ഷം മ​റു​വ​ശ​ത്തെ മ​ണ്‍​തി​ട്ട​യു​ടെ പു​റ​ത്ത് ത​ട്ട് അ​ടി​ച്ച് കോ​ണ്‍​ക്രീ​റ്റ്ചെ​യ്യു​ന്ന​തി​നി​ടെ പ​ല​ക ഇ​ള​ക്കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്രീ​റ്റ് സ്ലാ​ബ് ശ​ശി​കു​മാ​റി​ന്‍റെ പു​റ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു.
മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മാ​ര്‍​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധുക്ക​ള്‍​ക്ക് വി​ട്ടു ന​ൽ​കി. ഭാ​ര്യ. ദി​വ്യ. മ​ക്ക​ള്‍. ആ​ര്യ, ആ​തി​ത്യ.