സൗ​ജ​ന്യ​യാ​ത്ര​യും ഭ​ക്ഷ​ണ​പൊ​തി വി​ത​ര​ണ​വും ന​ട​ത്തി
Wednesday, February 20, 2019 1:14 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ങ്കാ​ല​യ​ർ​പ്പി​ക്കു​വാ​ൻ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളാ​യ സ്ത്രീ​ക​ളെ ഗാ​ന്ധി​പാ​ർ​ക്കി​ൽ കേ​ന്ദ്രീ​ക​രി​ച്ച് എ​ഐ​ടി​യു​സി നേ​തൃ​ത്വ​ത്തി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു.പ്ര​ഭാ​ത​ഭ​ക്ഷ​ണ പൊ​തി​ക​ളും വി​ത​ര​ണം ചെ​യ്തു.
പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ത​ര​ണം എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വും കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പ​ട്ടം ശ​ശി​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.എ​സ്. സു​നി​ൽ​കു​മാ​ർ, എ. ​ന​സീ​ർ, സെ​ദ്അ​ലി, ച​ന്ദ്ര​സേ​ന​ൻ, ന​ജീ​ബ്, മ​ധു, ഷാ​ന​വാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ർ​ക്കാ​വ്, ത​ന്പാ​നൂ​ർ റെ​യി​ൽ​വേ പ്രീ-​പെ​യ്ഡ് തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളെ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തി​ച്ചു.