ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തിത്തുറ​ന്ന് മോ​ഷ​ണം
Wednesday, February 20, 2019 1:14 AM IST
നേ​മം: പു​ന്ന​മൂ​ട്ടിൽ ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. ചാ​ന​ൽ​ക്ക​ര വാ​റു​വി​ളാ​ക​ത്ത് വി. ​മ​നു​വി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ര​ണ്ട് പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ണ്ണാ​യി​രം രൂ​പ​യും അ​പ​ഹ​രി​ച്ചു.
സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​നു​വും കു​ടും​ബ​വും പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ന്ന തി​ര​ക്കി​ലാ​യി​രു​ന്ന​തി​നാ​ൽ ര​ണ്ട് ദി​വ​സ​മാ​യി വീ​ട്ടി​ൽ ആ​രു​മി​ല്ലാ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​ന് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. മു​റി കു​ത്തി തു​റ​ന്ന് അ​ല​മാ​ര വാ​രി​വ​ലി​ച്ചി​ട്ട് പ​രി​ശോ​ധി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു.