വി​ള​പ്പി​ൽ​ശാ​ല​യി​ലെ സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ ഓ​ൺ​ലൈ​ൻ വാ​യ്പ ത​ട്ടി​പ്പ്
Wednesday, February 20, 2019 1:14 AM IST
കാ​ട്ടാ​ക്ക​ട : വി​ള​പ്പി​ൽ​ശാ​ല​യി​ലു​ള്ള സ്വ​കാ​ര്യ സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ ഓ​ൺ​ലൈ​ൻ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി.
വി​ള​പ്പി​ൽ​ശാ​ല കൊ​ല്ലം​കോ​ണ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ വി​ലാ​സം ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ വാ​യ്പ ആ​വ​ശ്യ​പ്പെ​ട്ട് സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​തെ​ന്ന് ഉ​ട​മ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സേ​ലം, ചെ​ങ്കോ​ട്ട, വി​രു​തു​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രാ​ണ് കൊ​ല്ലം​കോ​ണ​ത്തെ സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന​ത്തി​ൽ വാ​യ്പ​യ്ക്കാ​യി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ക​യ​റി​യി​റ​ങ്ങു​ന്ന​ത്.
അ​ന്യ​ദേ​ശ ക​മ്പ​നി​യു​ടെ പ​ര​സ്യ​ത്തി​ൽ ആ​കൃ​ഷ്ട​രാ​യി ഓ​ൺ​ലൈ​ൻ വ​ഴി വ്യ​ക്തി​ഗ​ത വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​രാ​ണ് ഇ​വ​ർ. തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പ് മാ​ത്രം ന​ൽ​കി പ​ത്തു ല​ക്ഷ​വും അ​തി​നു മു​ക​ളി​ലും വാ​യ്പ ല​ഭി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ വ​ഞ്ചി​ത​രാ​യ​വ​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം ക​മ്പ​നി പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ഒ​രു ബാ​ങ്കി​ന്‍റെ ദി​ല്ലി ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ത്തു​ല​ക്ഷ​ത്തി​ന് 19700 രൂ​പ എ​ന്ന ക്ര​മ​ത്തി​ൽ പ്രോ​സ​സിം​ഗ് ചാ​ർ​ജും ന​ൽ​കി​യി​ട്ടു​ണ്ട്.​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ​പ്പോ​ൾ വി​ള​പ്പി​ൽ​ശാ​ല​യി​ലെ സ്വ​കാ​ര്യ സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ൽ​വി​ലാ​സം ക​മ്പ​നി ത​ന്നെ ഇ​വ​ർ​ക്ക് ന​ൽ​കി. ഇ​വി​ടെ എ​ത്തി വാ​യ്പ കൈ​പ്പ​റ്റു​വാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ക​മ്പ​നി​യെ വി​ശ്വ​സി​ച്ച് ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ൾ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത് ഇ​വ​ര​റി​യു​ന്ന​ത്.
വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രും സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന ഉ​ട​മ​യും പ​രാ​തി ന​ൽ​കി.
ത​മി​ഴ്നാ​ട്ടി​ൽ വ​ച്ചു​ന​ട​ന്ന ത​ട്ടി​പ്പാ​യ​തി​നാ​ൽ അ​വി​ടെ പ​രാ​തി ന​ൽ​കു​വാ​ൻ നി​ർ​ദേ​ശി​ച്ച് ത​മി​ഴ്നാ​ട്ടു​കാ​രെ പോ​ലീ​സ് മ​ട​ക്കി​യ​യ​ച്ചു.