ബീ​ഡി തൊ​ഴി​ലാ​ളി​ക​ൾ കാ​ജാ​ബീ​ഡി ക​ന്പ​നി ഓ​ഫീ​സി​ലേ​യ്ക്കു മാ​ർ​ച്ച് ന​ട​ത്തി
Wednesday, February 20, 2019 1:31 AM IST
ചാ​വ​ക്കാ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബീ​ഡി ​തൊ​ഴി​ലാ​ളി​ക​ൾ ചാ​വ​ക്കാ​ട്ടെ കാ​ജാ​ബീ​ഡി ക​ന്പ​നി ഹെ​ഡ് ഓ​ഫീ​സി​ലേ​യ്ക്കു മാ​ർ​ച്ച് ന​ട​ത്തി.
​ബ്രാ​ഞ്ചു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ൽ മ​ന്ത്രി​ക്കു ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്കു ആ​യി​രം ബീ​ഡി തെ​റു​ക്കു​ന്ന​തി​നു​ള്ള ഇ​ല​യും പു​ക​യി​ല​യും ന​ൽ​കു​ക, സ​മാ​ന്ത​ര ബ്രാ​ഞ്ചു​ക​ളും ക​രാ​ർ സം​വി​ധാ​ന​വും മ​റ​യാ​ക്കി തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ൻ​മാ​റു​ക, 2013 മു​ത​ൽ പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി​യും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.​
യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​ പീ​താം​ബ​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ യു.​കെ.​ മ​ണി അ​ധ്യ​ക്ഷ​ത വഹിച്ചു. എ​ൻ.​കെ.​ അ​ക്ബ​ർ, കെ.​എം.​ അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ എ.​വി.​ താ​ഹി​റ, കെ.​എ​ച്ച്.​ സ​ലാം, വ​സ​ന്ത തി​രു​വ​ത്ര, വ​സ​ന്ത വേ​ണു, സി.​കെ. ​മ​ജീ​ദ് എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ഒ​പ്പി​ട്ട ഭീ​മ​ഹ​ർ​ജി നേ​താ​ക്ക​ൾ കാ​ജാ​ക​ന്പ​നി മാ​നേ​ജ്മെ​ന്‍റി​നു ന​ൽ​കി.