പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി: കൃ​ഷി​ഭ​വ​നു​ക​ളി​ൽ നീ​ണ്ട ക്യൂ
Wednesday, February 20, 2019 1:57 AM IST
ഭീ​മ​ന​ടി: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി അ​പേ​ക്ഷ ന​ൽ​കാ​ൻ ഇ​ന്ന​ലെ ഭീ​മ​ന​ടി കൃ​ഷി ഭ​വ​നി​ലെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ല​ത്ത് ക്യൂ ​നി​ന്ന് ക​ർ​ഷ​ക​ർ വ​ല​ഞ്ഞു.

2,900 ക​ർ​ഷ​ക​ർ​ക്ക് ഇ​ന്ന​ലെ ഭീ​മ​ന​ടി കൃ​ഷി ഭ​വ​നി​ൽ​നി​ന്ന് ടോ​ക്ക​ൺ ന​ൽ​കി.1,011 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. പൊ​രി​വെ​യി​ല​ത്ത് മ​ണി​ക്കൂ​റു​ക​ൾ ക്യൂ​വി​ൽ​നി​ന്നാ​ണ് ക​ർ​ഷ​ക​ർ ടോ​ക്ക​ൺ എ​ടു​ക്കു​ന്ന​ത്. വേ​ണ്ട​ത്ര ക്ര​മrക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തും ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​യി. സ​മ​യം നീ​ട്ടി​യ​തി​നാ​ൽ വ​രുംദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്ക് കു​റ​യാ​നാ​ണ് സാ​ധ്യ​ത.