നെ​ഹ്റു​കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ ഇ​ന്നു മു​ത​ൽ
Wednesday, February 20, 2019 1:57 AM IST
പ​ട​ന്ന​ക്കാ​ട്: നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ജ​യ​ശ്രീ നാ​യ​രു​ടെ ബ​ഹു​മാ​നാ​ർ​ത്ഥം ദേ​ശീ​യ ച​രി​ത്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.
കോ​ള​ജ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി "ച​രി​ത്ര​പ​ര​മാ​യ ആ​ഖ്യാ​ന​ങ്ങ​ളു​ടെ വി​ക​സി​ക്കു​ന്ന ച​ക്ര​വാ​ളം' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന ച​രി​ത്ര സെ​മി​നാ​ർ ച​രി​ത്ര​കാ​ര​ൻ ഡോ. ​കെ. ഗോ​പാ​ല​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ മു​ൻ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​രും പു​രാ​വ​സ്തു ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​കെ.​കെ. മു​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.