ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന് ജി​ല്ല​യി​ല്‍ ഇ​ന്നു തു​ട​ക്കം
Wednesday, February 20, 2019 1:57 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞ​ങ്ങാ​ട്ട് ഇ​ന്ന് ഘോ​ഷ​യാ​ത്ര ന​ട​ക്കും. പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​ന​ത്ത് നി​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി​യി​ല്‍ സ​മാ​പി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു, സ​ബ്ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ.​വി​ജ​യ​ന്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ, അ​ജാ​നൂ​ര്‍, പ​ള്ളി​ക്ക​ര, പു​ല്ലൂ​ര്‍-​പെ​രി​യ, മ​ടി​ക്കൈ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​മാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വി​പു​ല​മാ​യ ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. കൂ​ടാ​തെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ്യാ​പാ​രി​ക​ള്‍, യു​വ​ജ​ന​കൂ​ട്ടാ​യ്മ​ക​ള്‍, ല​യ​ണ്‍​സ്, റോ​ട്ട​റി ക്ല​ബ് പ്ര​തി​നി​ധി​ക​ള്‍, നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ആ​യി​രം ദി​നാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​കാ​സ​ര്‍​ഗോ​ഡ് സ​ന്ധ്യാ​രാ​ഗം ഓ​പ്പ​ണ്‍ എ​യ​ര്‍ തിയേ​റ്റ​റി​ല്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ക്കും. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. പി.​ക​രു​ണാ​ക​ര​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​വും. എം​എ​ല്‍​എ​മാ​രാ​യ കെ.​കു​ഞ്ഞി​രാ​മ​ന്‍, എം.​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് കാ​സ​ർ​ഗോ​ഡ് തീ​യ​ട്രി​ക്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രം വ​ര്‍​ണ​ങ്ങ​ള്‍ അ​ര​ങ്ങേ​റും.
തു​ട​ര്‍​ന്നു​ള്ള ദി​ന​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​തി​ന​ഞ്ചോ​ളം ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന 'അ​തി​ജീ​വ​നം ഡോ​ക്യു​മെ​ന്‍റ​റി ഫെ​സ്റ്റ്-2019', സെ​മി​നാ​റു​ക​ള്‍, ച​ര്‍​ച്ച​ക​ള്‍, സാം​സ്‌​കാ​രി​ക സാ​യാ​ഹ്ന​ങ്ങ​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും. ആ​യി​രം ദി​നാ​ഘോ​ഷം ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം 27 ന് ​വൈ​കു​ന്നേ​രം ആ​റി​നു നീ​ലേ​ശ്വ​രം രാ​ജാ​സ് എ​ച്ച്എ​സ്എ​സി​ൽ നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.