കോ​ടി​യേ​രി​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണം: ബി​ജെ​പി
Wednesday, February 20, 2019 1:59 AM IST
കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ​യി​ല്‍ ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​കാ​ന്ത്. ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​വ​രെ അ​തി​ന്‍റെ ഇ​ര​ട്ടി​യി​ല്‍ തി​രി​ച്ച് ആ​ക്ര​മി​ച്ചു മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന കോ​ടി​യേ​രി പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ കൊ​ല​പാ​ത​ക​ത്തി​നു​ള്ള പ്രേ​ര​ണ ന​ല്‍​കി​യ കോ​ടി​യേ​രി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. പെ​രി​യ ക​ല്ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത്തി​നെ​യും കൊ​ല​ക്ക​ത്തി​ക്ക് മു​ന്നി​ലി​ട്ടു കൊ​ടു​ത്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ക​ഴി​യി​ല്ല. കൊ​ല്ല​പ്പെ​ട്ട​വ​ര്‍​ക്കെ​തി​രെ സി​പി​എം ഭീ​ഷ​ണി​യു​ണ്ടാ​യ​പ്പോ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ശ്ര​മി​ച്ചി​ല്ലെന്നും അ​ദേ​ഹം പ​റ​ഞ്ഞു.