ത​ല​ശേ​രി​യി​ൽ ചി​ട്ടി ത​ട്ടി​പ്പ്; ഉ​ട​മ കോ​ടി​ക​ളു​മാ​യി മു​ങ്ങി
Wednesday, February 20, 2019 1:59 AM IST
ത​ല​ശേ​രി: ത​ല​ശേ​രി​യി​ലും പ​രി​സ​ര​ത്തു​മു​ള്ള നി​ര​വ​ധി നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​മാ​യി ചി​ട്ടി​ക്ക​മ്പ​നി ഉ​ട​മ​ക​ൾ മു​ങ്ങി. മ​ഞ്ഞോ​ടി​യി​ലെ ടി​എ​ൻ​ടി ചി​ട്ടി​ക്ക​മ്പ​നി ഉ​ട​മ​ക​ളാ​യ നോ​ർ​ത്ത് പ​റ​വൂ​ർ കു​ഞ്ഞി​ക്കാ​യി കു​റു​പ്പ​ശേ​രി ടെ​ൽ​സ​ൺ തോ​മ​സ് (44), സ​ഹോ​ദ​ര​ൻ നെ​ൽ​സ​ൺ തോ​മ​സ് (42) എ​ന്നി​വ​രാ​ണു മു​ങ്ങി​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രേ ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
എ​ര​ഞ്ഞോ​ളി സു​മി​ത് നി​വാ​സി​ൽ സു​ബി​ന്‍റെ പ​രാ​തി​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. കേ​സി​ൽ 406, 420 റെ​ഡ് വി​ത്ത് 34 ഐ​പി​സി എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.
ത​ല​ശേ​രി​യി​ലും പ​രി​സ​ര​ത്തു​മാ​യി 700 പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള സൂ​ച​ന. ഇ​തി​ന​കം ത​ല​ശേ​രി​യി​ൽ മാ​ത്രം 20 പേ​ർ പ​രാ​തി ന​ൽ​കി​ക്ക​ഴി​ഞ്ഞു. ജി​ല്ല​യി​ലു​ട​നീ​ളം ടി​എ​ൻ​ടി ചി​ട്ടി​ക്ക​മ്പ​നി ന​ട​ത്തി​യ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ചി​ട്ടി​ക്ക​മ്പ​നി ഉ​ട​മ​ക​ളെ പ്ര​തി​ചേ​ർ​ത്ത് സി​ഐ എം.​പി.​ആ​സാ​ദ്, എ​സ്ഐ എം.​അ​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. നാ​ലു ദി​വ​സം മു​മ്പ് ചി​ട്ടി​ക്ക​മ്പ​നി​യു​ടെ മ​ഞ്ഞോ​ടി​യി​ലെ ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. വ​നി​താ ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ജോ​ലി​ചെ​യ്തി​രു​ന്ന​ത്. ഇ​വ​രും മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.