വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്നു: ഋ​ഷി​രാ​ജ് സിം​ഗ്
Wednesday, February 20, 2019 1:59 AM IST
നീ​ലേ​ശ്വ​രം: കു​ട്ടി​ക​ളി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ഭാ​വിത​ല​മു​റ​യ്ക്കു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്ന് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഋ​ഷി​രാ​ജ് സിം​ഗ്. സ​മൂ​ഹ​ത്തി​ല്‍ ല​ഹ​രി മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​പ്പോ​ള്‍ ല​ഹ​രി മ​രു​ന്നി​ന് അ​ടി​മ​പ്പെ​ട്ട​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചുകൊ​ണ്ടു​വ​രാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യാ​ണ് വി​മു​ക്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 14 ജി​ല്ല​ക​ളി​ലും ല​ഹ​രിമോ​ച​ന ചി​കി​ത്സ ാകേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ചി​കി​ത്സന​ല്‍​കി അ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന് സ​മൂ​ഹന​ന്മ​യ്ക്കുവേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക എ​ന്നാ​ണ് ല​ഹ​രി മോ​ച​ന ചികിൽസാ കേ​ന്ദ്ര​ത്തി​ന്‍റെ ല​ക്ഷ്യം. ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​രെ ചി​കി​ത്സ​യ്ക്കാ​യി അ​ഡ്മി​റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. ല​ഹ​രി മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്രം രോ​ഗി​ക​ള്‍​ക്ക് സാ​ന്ത്വ​ന​മേ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.