കോ​വി​ൽ​ത്തോ​ട്ട​ത്തി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യം: ബി​ഷ​പ്
Saturday, March 16, 2019 12:07 AM IST
കൊ​ല്ലം : അ​ശാ​സ്ത്രീ​യ​മാ​യ ക​രി​മ​ണ​ൽ ഖ​ന​നം മൂ​ലം പാ​രി​സ്ഥി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും ത​ക​ർ​ക്ക​പ്പെ​ട്ട കോ​വി​ൽ​ത്തോ​ട്ടം ഗ്രാ​മ​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​നാ​യി അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ത​ങ്ക​ശേ​രി ബി​ഷ​പ് ഹൗ​സി​ൽ റീ​ബി​ൽ​ഡ് കോ​വി​ൽ​ത്തോ​ട്ടം കാ​ന്പ​യി​ന്‍റെ പ്ര​ച​ര​ണ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. പു​ന​ര​ധി​വാ​സം, തൊ​ഴി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ വ​ലി​യ കാ​ല​താ​മ​സം ഉ​ണ്ടാ​യെ​ന്ന് ബി​ഷ​പ് ചൂ​ണ്ട ിക്കാ​ട്ടി.

പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഭൂ​മി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലും വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ക​യാ​ണ്. ഈ ​ജ​ന​ങ്ങ​ൾ​ക്ക് വാ​ട​ക​പോ​ലും നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ് ക​ന്പ​നി അ​ധി​കൃ​ത​ർ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തീ​ര​ദേ​ശ​ത്തു​നി​ന്നും മാ​റ്റ​പ്പെ​ട്ട​തി​നാ​ൽ തൊ​ഴി​ലും വ​രു​മാ​ന​വും ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്നു. ക​രാ​ർ ്ര​കാ​ര​മു​ള്ള തൊ​ഴി​ൽ വ​ള​രെ ചു​രു​ങ്ങി​യ കാ​ലം മാ​ത്ര​മേ ന​ൽ​കി​യി​ട്ടു​ള്ളൂ.

ക​ന്പ​നി​യി​ലു​ള്ള തൊ​ഴി​ൽ നി​ഷേ​ധം വ​ഴി വ​ർ​ഷ​ങ്ങ​ളാ​യി 450 തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും കൊ​ടും​പ​ട്ടി​ണി​യി​ലാ​ണ്. ഇ​വ​ർ​ക്ക് അ​ടി​യ​ന്തി​ര ആ​ശ്വാ​സ​വും സ്ഥി​ര​വ​രു​മാ​ന​മു​ള്ള തൊ​ഴി​ലും ന​ൽ​ക​ണ​ണെ​ന്ന് ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

നൂ​റ്റാ​ണ്ട ുക​ൾ പ​ഴ​ക്ക​മു​ള്ള സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യം, സെ​മി​ത്തേ​രി, സെ​ന്‍റ് ലി​ഗോ​രി​യ എ​ൽ​പി സ്കൂ​ൾ എ​ന്നി​വ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ലാ​ണ്. കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്പ് ത​ന്നെ ശാ​സ്ത്രീ​യ​മാ​യ ക​ട​ലാ​ക്ര​മ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി തീ​ര​വും സ്ഥാ​പ​ന​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ റീ​ബി​ൽ​ഡ് കോ​വി​ൽ​ത്തോ​ട്ട​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

രൂ​പ​താ വി​കാ​ർ ജ​ന​റ​ൽ മോ​ണ്‍. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. രൂ​പ​താ ചാ​ൻ​സി​ല​ർ ഫാ. ​ഷാ​ജി ജെ​ർ​മ​ൻ, രൂ​പ​താ പ്രൊ​കൂ​റേ​റ്റ​ർ ഫാ. ​കെ.​ബി. സെ​ഫ​റി​ൻ, കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ബേ​ൽ ലൂ​ഷ്യ​സ്, കെ​എ​ൽ​സി​എ രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ഫെ​ലി​ക്സ് തൈ​പ്പ​റ​ന്പി​ൽ, ജോ​സ​ഫ് മ​ല്യ​ർ, ജോ​സ് അ​ൽ​ഫോ​ണ്‍​സ്, എ.​ജെ. ഡി​ക്രൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.