അ​വ​ധി​ക്കാ​ല ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ്
Saturday, March 16, 2019 10:40 PM IST
ആ​ല​പ്പു​ഴ: മി​കാ​സ ഫു​ട്ബോ​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ് ഏ​പ്രി​ൽ ര​ണ്ടി​ന് ആ​രം​ഭി​ക്കും. അ​ഞ്ചു​വ​യ​സു മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം. ആ​ല​പ്പു​ഴ തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ക്യാ​ന്പ്. ഏ​പ്രി​ൽ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ല​ഹ​രി​വി​മു​ക്ത ആ​രോ​ഗ്യ​മു​ള്ള യു​വ​ത​ല​മു​റ എ​ന്ന വി​ഷ​യം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​മ്മേ​ള​നം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ോത​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് പാ​രി​ഷ് പ്രീ​സ്റ്റ് ഫാ. ​രാ​ജ​ൻ മേ​ന​ങ്ങാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​മ​നോ​ജ് കു​മാ​ർ, ഡോ. ​ബേ​ന​സീ​ർ കോ​യ ത​ങ്ങ​ൾ എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ക്കും.
മി​കാ​സ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം റെ​മീ​ജി ഓ​സ്കാ​ർ, ചീ​ഫ് കോ​ച്ച് മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​ർ ക്യാ​ന്പി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും. മൂ​ന്നി​നു രാ​വി​ലെ എ​ട്ടി​ന് ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് അ​സി. ക​മ്മീ​ഷ​ണ​ർ ജോ​ണ്‍​സ​ണ്‍ ചാ​ക്കോ നി​ർ​വ​ഹി​ക്കും. ക​മാ​ൽ എം. ​മാ​ക്കി​യി​ൽ അ​ധ്യ​ക്ഷ​നാ​കും. മു​ഹ​മ്മ​ദ് സ​ലീം, നാ​മി​ൻ ടെ​റ​ൻ​സ്, ര​മേ​ശ്കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സൂ​ര​ജ്, ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ. ദി​നേ​ശ​ൻ ഭാ​വ​ന ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ് ചെ​യ്യും. ഫോ​ണ്‍: 9446376445.