വൃ​ക്ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Saturday, March 16, 2019 10:41 PM IST
അ​ന്പ​ല​പ്പു​ഴ: ലോ​ക വൃ​ക്ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പു​ഷ്പ​ല​ത, വൈ​സ്പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൈ​റു ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി​യി​ൽ വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​രാ​യ ശ്രീ​ഹ​രി, സ​ജി​ന എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും, മു​ൻ ക​രു​ത​ലും, പ്ര​മേ​ഹം, അ​മി​ത​ഭാ​രം തു​ട​ങ്ങി​യ​വ മൂ​ലം വൃ​ക്ക​ക​ൾ​ക്കു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗോ​മ​തി ക്ലാ​സ് ന​യി​ച്ചു. ഡോ. ​ടി.​കെ. സു​മ, ഡോ. ​മോ​ഹ​ൻ​ദാ​സ്, ഡോ. ​അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.