തു​ടഞെ​ര​ന്പി​ൽ കൂ​ടി ഹൃ​ദ​യ​വാ​ൽ​വ് പി​ടി​പ്പി​ച്ച് പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കാ​ർ​ഡി​യോ വാ​സ്കു​ല​ർ സെ​ന്‍റ​ർ
Sunday, March 17, 2019 9:27 PM IST
മാ​ന്നാ​ർ: തു​ട​യി​ലെ ഞ​ര​ന്പി​ൽ​ക്കൂ​ടി യു​വാ​വി​ൽ ഹൃ​ദ​യ​വാ​ൽ​വ് പി​ടി​പ്പി​ച്ച് ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി. ഡോ. ​കെ.​എം. ചെ​റി​യാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കാ​ർ​ഡി​യോ വാ​സ്കു​ല​ർ സെ​ന്‍റ​റി​ലാ​ണ് ഈ ​അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്.
ബം​ഗ​ളു​രു സ്വ​ദേ​ശി അ​ശ്വി​ൻ (23) നാ​ണ് തു​റ​ന്ന ശ​സ്ത്ര​ക്രി​യ ന​ട​ത്താ​തെ ഹൃ​ദ​യ​വാ​ൽ​വ് പി​ടി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ൽ ഇ​ത് ആ​ദ്യ​മാ​ണെ​ന്നും ഡോ. ​കെ.​എം. ചെ​റി​യാ​ൻ പ​റ​ഞ്ഞു. അ​ശ്വി​ന് മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് ഹൃ​ദ​യ​ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​ത്. ഒ​രു​വ​യ​സും എ​ട്ടു​മാ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ആ​ദ്യം ഹൃ​ദ​യ​വാ​ൽ​വി​ൽ സു​ഷി​രം ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി സു​ഷി​രം അ​ട​ച്ചു. പി​ന്നീ​ട് എ​ട്ടു​വ​യ​സാ​യ​പ്പോ​ൾ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി വാ​ൽ​വ് പി​ടി​പ്പി​ച്ചു. യു​വാ​വി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക​നു​സ​രി​ച്ച് വാ​ൽ​വി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​കാ​തി​രു​ന്ന​തു കാ​ര​ണം 23-ാമ​ത്തെ വ​യ​സ്സി​ൽ പു​തി​യ വാ​ൽ​വ് പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ര​ണ്ടു​ത​വ​ണ തു​റ​ന്ന ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നാ​ൽ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് തു​ട​യി​ലെ ധ​മ​നി​യി​ൽ മു​റി​വു​ണ്ടാ​ക്കി അ​തി​ലൂ​ടെ ക​ത്തീ​റ്റ​ർ എ​ന്ന ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ൽ​വ് ഹൃ​ദ​യ​ത്തി​ൽ നി​ന്നും ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു​ള്ള വാ​ൽ​വി​ന് പ​ക​ര​മാ​യി പി​ടി​പ്പി​ച്ച​ത്.
മു​ന്പ് പി​ടി​പ്പി​ച്ചി​ട്ടു​ള്ള വാ​ൽ​വി​നു​ള്ളി​ലാ​ണ് പു​തി​യ വാ​ൽ​വ് പി​ടി​പ്പി​ച്ച​ത്. 25 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഈ ​ചി​കി​ത്സ​യ്ക്ക് ചെ​ല​വ് എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഡോ. ​കെ.​എം. ചെ​റി​യാ​നോ​ടൊ​പ്പം ഡോ. ​രാ​ഘ​വ​ൻ സു​ബ്ര​ഹ്മ​ണ്യം, ഡോ. ​രാ​ജാ​റാം, അ​ന​ന്ത​രാ​മ​ൻ, ബെ​ർ​ലി​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ. ​സ്റ്റീ​ഫ​ൻ ഷ്യൂ​ബെ എ​ന്നി​വ​രും ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.