മാ​വേ​ലി​ക്ക​രയി​ൽ പ്ര​ച​ര​ണ​ത്തി​ൽ സ​ജീ​വമായി ഇടതു വലത് സ്ഥാ​നാ​ർ​ഥി​ക​ൾ
Sunday, March 17, 2019 9:27 PM IST
ആ​ല​പ്പു​ഴ: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യ​തോ​ടെ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ഥി കൊടിക്കുന്നിൽ സുരേഷും സ​ജീ​വ​മാ​യി. എൽ ഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ പര്യടനങ്ങളുമാ യി നേരത്തെ തന്നെ മണ്ഡല ത്തിൽ ഇറങ്ങിയിരുന്നു. ഇദ്ദേഹ ത്തിന്‍റെ ഒന്നാംഘട്ട പര്യടനം ഏകദേശം പൂർത്തിയായിരുന്നു. ഇരുസ്ഥാനാർഥികളും ഇന്നലെ തൊഴിലിടങ്ങളും വ്യാപാര സ്ഥാ പനങ്ങളും ആരാധനാലയ ങ്ങ ളും സന്ദർശിച്ചു. ചുവരെഴുത്തു കളും പോസ്റ്റർ പ്രചരണ ങ്ങളും തകൃതിയായി നടക്കു ന്നുണ്ട്.
നി​ല​വി​ലെ എം​പി കൂ​ടി​യാ​യ കൊ​ടി​ക്കു​ന്നി​ൽ ത​ന്നെ​യാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി എ​ന്നു​റ​പ്പാ​യ​തോ​ടെ പ​ര​സ്യ​മാ​യി​ട്ട​ല്ലെ​ങ്കി​ലും പ്ര​ച​ര​ണം മു​ന്നോ​ട്ടു​നീ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ കൊ​ടി​ക്കു​ന്നി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ചി​റ്റു​മ​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടാ​യി​രു​ന്നു കൊ​ടി​ക്കു​ന്നി​ലി​ന്‍റെ രം​ഗ​പ്ര​വേ​ശം. അ​തി​ന് ശേ​ഷം കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ​പ്പെ​ട്ട വി​വി​ധ പ​ള്ളി​ക​ളി​ലും ദേ​വാ​ല​യ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി വി​ശ്വാ​സി​ക​ളെ നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.
ഉ​ച്ച​യ്ക്ക് ശേ​ഷം കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട നൂ​റ​നാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു. ഇ​ന്നു​രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ധാ​ന വ്യ​ക്തി​ക​ളെ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കും. അ​തോ​ടൊ​പ്പം ക​ട​ക​ന്പോ​ള​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും വോ​ട്ട് തേ​ടും. രാ​വി​ലെ പ​ത്തി​ന് കൊ​ട്ടാ​ര​ക്ക​ര കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം വൈ​കു​ന്നേ​രം മൂ​ന്നി​ന് ചെ​ങ്ങ​ന്നൂ​രി​ൽ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ളു​ടെ നേ​തൃ​യോ​ഗ​ത്തി​ലും സം​ബ​ന്ധി​ക്കും.
ഇ​ട​തു​സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റാ​ക​ട്ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പി​റ്റേ​ന്നു​മു​ത​ൽ ത​ന്നെ സ​ജീ​വ​മാ​യി​രു​ന്നു. യു​ഡി​എ​ഫി​നെ അ​പേ​ക്ഷി​ച്ച് ഒ​രു​പ​ടി മു​ന്നി​ലാ​ണ് ചി​റ്റ​യ​ത്തി​ന്‍റെ പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ. ഇ​ന്ന​ലെ ചെ​ങ്ങ​ന്നൂ​രി​ലാ​യി​രു​ന്നു പ​ര്യ​ട​നം. രാ​വി​ലെ എ​ട്ടി​ന് സി​പി​എം ഓ​ഫീ​സി​ൽ നി​ന്നാ​ണ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് മു​ൻ എം​എ​ൽ​എ അ​ന്ത​രി​ച്ച കെ.​കെ. രാ​മ​ച​ന്ദ്ര​ൻ​നാ​യ​രു​ടെ വീ​ടും സ​ന്ദ​ർ​ശി​ച്ചു. ആ​ല​വ​ട​ക്ക്-​തെ​ക്ക് മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം ചെ​റി​യ​നാ​ട് വ​ട​ക്കോ​ട്ട് യാ​ത്ര​യാ​യി. തു​ട​ർ​ന്ന് ചെ​റി​യ​നാ​ട് തെ​ക്ക്, വെ​ണ്മ​ണി പ​ടി​ഞ്ഞാ​റ്, കി​ഴ​ക്ക്, മു​ള​ക്കു​ഴ, തി​രു​വ​ൻ​വ​ണ്ടൂ​ർ, പാ​ണ്ട​നാ​ട് മേ​ഖ​ല​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​ന്നാ​ർ ഈ​സ്റ്റ്, വെ​സ്റ്റ് മേ​ഖ​ല​ക​ളി​ലും തൃ​പ്പെ​രു​ന്തു​റ​യി​ലും ചെ​ന്നി​ത്ത​ല​യി​ലും എ​ണ്ണ​യ്ക്കാ​ട്ടും ബു​ധ​നൂ​രു​മാ​യി​രു​ന്നു വൈ​കു​ന്നേ​ര​ത്തെ പ​ര്യ​ട​നം. ചെന്നിത്തല ശുദാനന്ദ ആശ്രമത്തിലും സ്ഥാനാർഥിയെത്തി.
ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്കാ ച​ർ​ച്ചി​നു സ​മീ​പ​മു​ള്ള കെട്ടിടത്തിൽ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഇ​ല​ക്്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കും. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക. അ​തേ​സ​മ​യം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​തു സം​ബ​ന്ധി​ച്ച വ്യ​ക്ത​ത ആ​കാ​ത്ത​തി​നാ​ൽ ഇ​വ​രു​ടെ പ്ര​ച​ര​ണ രം​ഗം സ​ജീ​വ​മാ​യി​ട്ടി​ല്ല.