വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ന്ന​ത്തൂ​രി​ൽ തീ​പി​ടു​ത്തം വ്യാ​പ​ക​മാ​കു​ന്നു
Sunday, March 17, 2019 10:49 PM IST
ശാ​സ്താം​കോ​ട്ട: വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ന്ന​ത്തൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തീ​പി​ടു​ത്തം വ്യാ​പ​ക​മാ​കു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ൽ മൂ​ല​മാ​ണ് വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ​റ്റേ​ഷ​ന് തൊ​ട്ട​ടു​ത്തും ക​രാ​ളി​മു​ക്കി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​വും തീ ​പി​ടി​ച്ച​താ​ണ് അ​വ​സാ​ന​ത്തെ സം​ഭ​വം. എ​പ്പോ​ഴും ട്രെ​യി​ൻ ക​ട​ന്ന് പോ​കു​ന്ന ഇ​വി​ടെ​യൊ​ക്കെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം കൃ​ത്യ സ​മ​യ​ത്ത് എ​ത്തി​ചേ​ർ​ന്ന​തി​നാ​ലാ​ണ് വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​യ​ത്.

സ്ഥി​ര​മാ​യി തീ​പി​ടു​ത്തം ന​ട​ക്കു​ന്ന മേ​ഖ​ല​യാ​ണ് ശാ​സ്താം​കോ​ട്ട ത​ടാ​ക​തീ​രം. ഈ ​വ​ർ​ഷം വേ​ന​ൽ തു​ട​ങ്ങി​യ ശേ​ഷം നാ​ല് തീ​പി​ടു​ത്ത​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്ന് ക​ഴി​ഞ്ഞു. ഒ​രു മാ​സം മു​മ്പ് ന​ട​ന്ന ആ​ദ്യ തീ ​പി​ടു​ത്ത​ത്തി​ൽ ഹ​രി​ത തീ​രം പ​ദ്ധ​തി പ്ര​കാ​രം ന​ട്ട മു​ന്നൂ​റോ​ളം വൃ​ക്ഷ തൈ​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച ക​യ​ർ ഭൂ​വ​സ്ത്ര​വു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ത​ടാ​ക​തീ​ര​ത്ത് പ​തി​ന​ഞ്ച് പ്രാ​വ​ശ്യ​മാ​ണ് തീ​പി​ടി​ച്ച​ത്. ഒ​രു പ്രാ​വ​ശ്യം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം തീ​പി​ടു​ത്തം ഉ​ണ്ടാ​യി. വി​വി​ധ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വി​ടെ പി​ടി​ച്ചി​ട്ടി​രു​ന്ന നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ​മീ​പം വ​രെ തീ ​പ​ട​ർ​ന്ന് വ​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത് കൂ​ടാ​തെ മ​റ്റ് ചെ​റി​യ തീ​പി​ടു​ത്ത സം​ഭ​വ​ങ്ങ​ളും താ​ലൂ​ക്കി​ലെ​മ്പാ​ടും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്.

ത​ടാ​ക​തീ​ര​ത്തും റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ങ്ങ​ളി​ലും അ​മി​ത​മാ​യി പു​ല്ല് വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന​താ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണം. ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന പു​ല്ലി​ന് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ ​ക​ത്തി​ക്കു​ന്ന​താ​ണ് തീ​പി​ടു​ത്ത​മാ​യി മാ​റു​ന്ന​ത്. സ്ഥി​ര​മാ​യു​ണ്ടാ​കു​ന്ന ത​ടാ​ക​തീ​ര​ത്തെ തീ​പി​ടു​ത്തം ഒ​ഴി​വാ​ക്കാ​ൻ ഫ​യ​ർ​ലൈ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ര​ന്ത​രം നി​ർ​ദേ​ശം ഉ​ണ്ടാ​കു​ന്നെ​ങ്കി​ലും ഇ​നി​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല.