കൊ​ല്ലം ആ​ർ​ടി ഓ​ഫീ​സി​ൽ വാ​ഹ​ൻ സോ​ഫ്റ്റ് വെ​യ​ർ തു​ട​ങ്ങി
Sunday, March 17, 2019 10:49 PM IST
കൊ​ല്ലം: കൊ​ല്ലം ആ​ർ​ടി ഓ​ഫീ​സി​ൽ വാ​ഹ​ൻ സോ​ഫ്റ്റ് വെ​യ​ർ തു​ട​ങ്ങി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​യ്ക്കു​ന്ന സ്മാ​ർ​ട്ട് മൂ​വി​ന്‍റെ പ​രി​മി​തി​ക​ൾ പ​രി​ഹ​രി​യ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ വി​പു​ല​വും സു​താ​ര്യ​വു​മാ​യ സം​വി​ധാ​നം കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ Parivahan.gov.in എ​ന്ന വെ​ബ് അ​ധി​ഷ്ടി​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ക​യാ​ണ്.
പ്രാ​രം​ഭ​മാ​യി ഡ്രൈ​വിം​ങ് ലൈ​സ​ൻ​സു​ക​ൾ സം​ബ​ന്ധി​ച്ച് സാ​ര​ഥി ന​ട​പ്പി​ലാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സേ​വ​ന ങ്ങ​ൾ ന​ൽ​കു​ന്ന വാ​ഹ​ൻ ആ​രം​ഭി​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ വാ​ഹ​ന ഡീ​ല​ർ​മാ​ർ​ക്കും പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ന​ൽ​കി​യ​വ​ർ​ക്ക് മാ​ത്രം യൂ​സ​ർ ഐ​ഡി, പാ​സ് വേ​ർ​ഡ് ന​ൽ​കി, ഇ​ത്ത​ര​ത്തി​ൽ ഡീ​ല​ർ​മാ​ർ​ക്ക് ടെ​മ്പ​റ​റി ര​ജി​സ്ട്രേ​ഷ​ന് ലോ​ഗി​ൻ ചെ​യ്യാ​വു​ന്ന​താ​ണ്.
മു​ൻ​പ് ഈ ​സേ​വ​നം ല​ഭ്യ​മാ​യി​രു​ന്ന സൈ​റ്റ് പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. ഇ​നി മു​ത​ൽ പു​തി​യ സം​വി​ധാ​ന​ത്തി​ൽ വാ​ഹ​ന ഉ​ട​മ​യു​ടെ സ്ഥി​ര മേ​ൽ​വി​ലാ​സം ഉ​ൾ​പ്പെ​ട്ട ആ​ർ​ടി ഓ, ​ജാ​യി​ന്‍റ് ആ​ർ​ടി​ഓ ഓ​ഫീ​സി​ലേ​ക്ക്‌ ആ​ണ് ടെ​മ്പ​റ​റി ര​ജി​സ്ട്ര​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. അ​ടു​ത്ത ആ​ഴ്ച​യോ​ടെ മ​റ്റ് ആ​ർ​ടി ഓ​ഫീ​സ് ആ​ൻ​ഡ് സ​ബ് ആ​ർ​ടി​ഓ​ഫീ​സി​ലേ​ക്ക് വാ​ഹ​ൻ പോ​ർ​ട്ട​ൽ വ്യാ​പി​പ്പി​ക്കും.
ഈ ​സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വാ​ഹ​ന ഡാ​റ്റാ​ക​ൾ ആ​ർ​ടി ഓ​ഫീ​സി​ൽ ല​ഭ്യ​മാ​കും എ​ന്ന​തി​നാ​ൽ എ​ൻ​ഓ​സി വ്യ​വ​സ്ഥ​ക​ൾ ല​ഘൂ​ക​രി​ച്ച് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പേ​രു മാ​റ്റു​ക, പെ​ർ​മി​റ്റ്, ടാ​ക്സ്, ഗ്രീ​ൻ ടാ​ക്‌​സ്, പി​ഴ സം​ഖ്യ, മ​റ്റ് ഫീ​സു​ക​ൾ, ആ​ർ​സി പ​ർ​ട്ടി​ക്ക​ല​ർ എ​ന്നി​വ ഓ​ഫീ​സി​ൽ വ​രാ​തെ ഓ​ൺ​ലൈ​നാ​യി പു​തി​യ പോ​ർ​ട്ട​റി​ലൂ​ടെ ല​ഭി​ക്കും.
വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ, ഡീ​ല​ർ​മാ​ർ, അ​പേ​ക്ഷ​ക​ർ, ആ​ർ​ടി​ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാം ഒ​രേ പ്ലാ​റ്റ്ഫോ​മി​ലാ​ണ് പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​ത്, എ​ല്ലാ റി​ക്കാ​ർ​ഡു​ക​ളും സ്കാ​ൻ ചെ​യ്ത് മു​ൻ​കൂ​ട്ടി അ​യ​ച്ചു ന​ൽ​കാം എ​ന്നീ പ്ര​ത്യേ​ക​ത​ക​ളും ഉ​ണ്ടെ​ന്ന് ആ​ർ​ടി​ഒ വി.​സ​ജി​ത്ത് അ​റി​യി​ച്ചു.