സ​ർ​ക്കാ​ർ ചി​കി​ത്സാ സ​ഹാ​യം അ​ഞ്ച് ല​ക്ഷ​മാ​ക്കി: ​മ​ന്ത്രി
Sunday, March 17, 2019 11:50 PM IST
കു​ണ്ട​റ: ​ഈ സ​ർ​ക്കാ​ർ മു​പ്പ​തി​നാ​യി​രം രൂ​പ​യാ​യി​രു​ന്ന ചി​കി​ൽ​സാ സ​ഹാ​യം അ​ഞ്ച് ല​ക്ഷ​മാ​ക്കി​യെ​ന്നും സാ​ധാ​ര​ണ​ക്കാ​ര​ന് ആ​ശ്വാ​സ പ്ര​ദ​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചെ​ന്നും ​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.
കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണാ​ർ​ഥം ചേ​ർ​ന്ന കു​ണ്ട​റ മ​ണ്ഡ​ലം വ​നി​താ പാ​ർ​ലി​മെ​ന്‍റി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ അ​റു​നൂ​റി​ൽ നി​ന്ന് 1200 ഉ​യ​ർ​ത്തി.​ആ​ശു​പ​ത്രി​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു ഉ​ച്ച​യ്ക്കുശേ​ഷ​വും പിഎ​ച്ച്​സി​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​ന​വ​നം ഉ​റ​പ്പാ​ക്കി.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ചു.​
കു​ടും​ബ​ശ്രീ​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന വാ​യ്പ 1200 കോ​ടി​യി​ൽ നി​ന്നും 3500 കോ​ടി​യാ​ക്കി ഉ​യ​ർ​ത്തി.​വ​നി​താ പാ​ർ​ലി​മെ​ന്‍റ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വ​നി​ത സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ഷാ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജൂ​ലി​യ​റ്റ് നെ​ൽ​സ​ണ്‍, ഷെ​ർ​ലി സ​ത്യ​ദേ​വ​ൻ,ജ​യ​ദേ​വി​മോ​ഹ​ൻ,ജ​ല​ജ​ഗോ​പ​ൻ,സി​ന്ധു​രാ​ജേ​ന്ദ്ര​ൻ, പി.​ശ​കു​ന്ത​ള,പ്ര​സ​ന്ന​രാ​മ​ച​ന്ദ്ര​ൻ, സിപി​എം ​കു​ണ്ട​റ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​എ​ൽ.​സ​ജി​കു​മാ​ർ, കൊ​ട്ടി​യം ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​സ​ന്തോ​ഷ്, ജി.​ബാ​ബു, എ​ൻ.​എ​സ്.​പ്ര​സ​ന്ന​കു​മാ​ർ,ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​പ്ര​തീ​പ് എ​ന്നി​വ​ർ പ്രസംഗിച്ചു.