തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​ർ​വ​ഹി​ക്കാ​ൻ ക്രൗ​ഡ് ഫ​ണ്ടിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി
Sunday, March 17, 2019 11:50 PM IST
കൊ​ല്ലം: ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ മു​ഖാ​ന്തി​രം ക്രൗ​ഡ് ഫ​ണ്ടിം​ഗ് ആ​രം​ഭി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യ​താ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. എ​സ്ബി​ഐ മു​ഖാ​ന്തി​രം ഏ​ർ​പ്പെ​ടു​ത്തു​ന്ന ക്രൗ​ഡ് ഫ​ണ്ടിം​ഗി​ന് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം ഡി​സി​സി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ തു​ട​ക്കം കു​റി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​വാ​ൻ ഇ​പി​എ​ഫ് പെ​ൻ​ഷ​ൻ​കാ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ പ്ര​ക​ടി​പ്പി​ച്ച താ​ല്പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം സു​നി​ശ്ചി​ത​മാ​ക്കാ​ൻ ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സം​ഭാ​വ​ന ന​ൽ​കാ​നു​ള്ള സ​ന്ന​ദ്ധ​ത ഒ​ട്ടേ​റെ​പ്പേ​ർ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സം​വി​ധാ​നം.
ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​രം​ഭി​ച്ചി​ട്ടു​ള്ള അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ക്രൗ​ഡ് ഫ​ണ്ടിം​ഗ് ന​ട​ത്തു​ന്ന​ത്. സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ക്കു​ന്ന ഓ​രോ രൂ​പ​യ്ക്കും കൃ​ത്യ​മാ​യ ക​ണ​ക്കു​ണ്ടാ​കും എ​ന്ന​താ​ണ് സം​വി​ധാ​ന​ത്തി​ന്‍റെ സ​വി​ശേ​ഷ​ത.
നാ​ല് വി​ധ​ത്തി​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ചെ​ക്ക്, ക്യ​ഷ്, ഇ​ന്‍റ​ർ​നെ​റ്റ് ട്രാ​ൻ​സ്ഫ​ർ കാ​ർ​ഡ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്കാം. അ​തി​നാ​യി സൈ​റ്റി​ലെ അ​ക്കൗ​ണ്ട് ന​ന്പ​ർ ഉ​പ​യോ​ഗി​ക്കാം. എ​ടി​എം കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്ക് മൊ​ബൈ​ലി​ൽ​ക്കൂ​ടി ത​ന്നെ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പേ​പാ​ൽ വ​ഴി സം​ഭാ​വ​ന ന​ൽ​കാം. ഗൂ​ഗി​ൾ പേ ​മു​ഖാ​ന്തി​രം മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ല​ളി​ത​മാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് സം​ഭാ​വ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​താ​ണ് മൂ​ന്നാ​മ​ത്തെ സം​വി​ധാ​നം. മൊ​ബൈ​ലി​ൽ​ക്കൂ​ടി പേ ​ടി​എം ഉ​പ​യോ​ഗി​ച്ച് തു​ക നി​ക്ഷേ​പി​ക്കാ​ൻ നാ​ലാ​മ​താ​യി മ​റ്റൊ​രു സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തു​ക സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.nkpremachan dran.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്ക​ണം. അ​തി​ൽ Vote for N.K. Premachandran എ​ന്ന വി​ൻ​ഡോ ഉ​ണ്ടാ​കും. വി​ൻ​ഡോ​യി​ൽ Donate എ​ന്ന​ത് ക്ലി​ക്ക് ചെ​യ്താ​ൽ മേ​ൽ​പ​റ​ഞ്ഞ നാ​ല് ഓ​പ്ക്ഷ​നു​ക​ൾ ല​ഭി​ക്കും.
സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം ഏ​ത് മാ​ർ​ഗം ഉ​പ​യോ​ഗി​ച്ചും തു​ക അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാം. ല​ളി​ത​വും സു​താ​ര്യ​വു​മാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ വ​ഹി​ക്കു​വാ​നാ​ണ് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള നൂ​ത​ന സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഡി​സി​സി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ഷാ​ന​വാ​സ് ഖാ​നും ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് കെ. ​തോ​മ​സും അ​റി​യി​ച്ചു.