ക​ന്യാ​കു​ള​ങ്ങ​ര പ്രീ ​പ്രൈ​മ​റി സ്കൂ​ളി​ൽ ക​ളി​വീ​ട് ഒ​രു​ങ്ങി
Monday, March 18, 2019 12:40 AM IST
ക​ന്യാ​കു​ള​ങ്ങ​ര :ക​ന്യാ​കു​ള​ങ്ങ​ര പ്രീ ​പ്രൈ​മ​റി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​വീ​ടും,ലീ​ഡി​ഗ് ക്ലാ​സ് റൂം ​ഒ​രു​ങ്ങി. കു​ട്ടി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി വാ​യ​ന മൂ​ല, ശാ​സ്ത്ര മൂ​ല, ഗ​ണി​ത​മൂ​ല, ചി​ത്ര​മൂ​ല, ജൈ​വ​വൈ​വി​ദ്യ ഉ​ദ്യാ​നം എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
കൂ​ടാ​തെ ശി​ശു സൗ​ഹ്യ​ദ​വും, ശി​ശു​കേ​ന്ദ്രീ​കൃ​ത​വു​മാ​യ വ​സ്തു​ക്ക​ളാ​ൽ സ​ജ്ജീ​ക​രി​ച്ച ക​ളി​വീ​ടും ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യാ​റാ​യി​രി​ക്കു​ക​യാ​ണ് .എ​സ്എ​സ് എ ​യു​ടെ 50000 രൂ​പ​യു​ടെ ഫ​ണ്ടും.​നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ കി​ട്ടി​യ 75000 രൂ​പ​യും ചേ​ർ​ത്താ​ണ്ക​ളി വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് .
വെ​മ്പാ​യം ,മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​ളി​ലെ പ്രൈ​മ​റി, അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ഈ ​ക​ളി​വീ​ട് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് എ​ച്ച്എം വി​മ​ല അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.