സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച 203 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ
Monday, March 18, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ല​ഹ​രി മ​രു​ന്നു വ്യാ​പ​നം ത​ട​യു​ന്ന​തി​നും സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നും ആ​യി രൂ​പീ​ക​രി​ച്ച "ഓ​പ്പ​റേ​ഷ​ൻ ബോ​ൾ​ട്ട്'​പ്ര​കാ​രം ഇ​ന്ന​ലെ ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ നി​ര​വ​ധി​പേ​ർ പി​ടി​യി​ലാ​യി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ റെ​യ്ഡു​ക​ൾ ഇ​ന്ന​ലെ ന​ട​ന്ന​ത്.
ന​ഗ​ര​ത്തി​ലെ ല​ഹ​രി ഉ​ത്പ​ന്ന വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​നാ​യി ന​ട​ക്കു​ന്ന ശ​ക്ത​മാ​യ റെ​യ്ഡു​ക​ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി 26 പേ​രെ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സി​റ്റി​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചു 90 സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉപയോഗിക്കുകയും ചെയ്ത 203 മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
4008 ഓ​ളം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 2046 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തു. പോ​ലീ​സി​നെ വെ​ട്ടി​ച്ചു മു​ങ്ങി ന​ട​ന്നി​രു​ന്ന 110 വാ​റ​ണ്ടു​കേ​സ് പ്ര​തി​ക​ളെ​യും, വ​ർ​ഷ​ങ്ങ​ളാ​യി പോ​ലീ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ ഒ​ളി​ച്ചി​രു​ന്ന 15 ഓ​ളം പേ​രെ​യും പി​ടി​കൂ​ടി. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള 53 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
എ​ല്ലാ സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ലു​മു​ള്ള കു​റ്റ​വാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ലും, ഇ​വ​ർ സാ​ധാ​ര​ണ കൂ​ട്ട​മാ​യി ഇ​രി​ക്കാ​റു​ള്ള ന​ഗ​ര​ത്തി​ലെ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ലോ​ക്ക​ൽ പോ​ലീ​സും ഷാ​ഡോ പോ​ലീ​സും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.
സി​റ്റി​യി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​യി​ട്ടു​ള്ള​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും കൂ​ട്ട​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ​യും വി​വ​രം ശേ​ഖ​രി​ച്ച് അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലും സി​റ്റി പോ​ലീ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.
തു​ട​ർ​ന്ന് വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലെ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ന​ഗ​ര​ത്തി​ലെ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന മു​ഴു​വ​ൻ പേ​രെ​യും നി​രീ​ക്ഷി​ച്ച് പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ അ​റി​യി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ളെ കു​റി​ച്ചും കു​റ്റ​വാ​ളി​ക​ളെ കു​റി​ച്ചും ല​ഭ്യ​മാ​വു​ന്ന വി​വ​ര​ങ്ങ​ൾ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ 9497975000 എ​ന്ന ന​ന്പ​രി​ൽ നേ​രി​ട്ട് അ​റി​യി​ക്കാം.