ഉ​ണ്ണി​ത്താ​ൻ വ​ധ​ശ്ര​മം : പു​ന​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കോ​ട​തി അം​ഗീ​ക​രി​ച്ചു
Monday, March 18, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: വി.​ബി. ഉ​ണ്ണി​ത്താ​ൻ വ​ധ​ശ്ര​മ കേ​സി​ൽ സി​ബി​ഐ സ​മ​ർ​പ്പി​ച്ച പു​ന​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കോ​ട​തി അം​ഗീ​ക​രി​ച്ചു.
അ​ഞ്ചാം പ്ര​തി എ​സ്.​പി. അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ വി​ടു​ത​ൽ ഹ​ർ​ജി​യി​ൽ വാ​ദം കേ​ട്ടു. വി​ധി ഈ ​മാ​സം 19 ന് ​പ​റ​യും.​തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
2012 ൽ ​സി​ബി​ഐ സ​മ​ർ​പ്പി​ച്ചി​രു​ന്ന കു​റ്റ​പ​ത്ര​ത്തി​ൽ ഡി​വൈ​എ​സ്പി സ​ന്തോ​ഷ് നാ​യ​ർ,എ​സ്പി അ​ബ്ദു​ൾ റ​ഷീ​ദ് അ​ട​ക്കം അ​ഞ്ച് പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​
എ​ന്നാ​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം സ​മ​ർ​പ്പി​ച്ച അ​ന്തി​മ കു​റ്റ​പ​ത്ര​ത്തി​ൽ പു​ഞ്ചി​രി മ​ഹേ​ഷ്, വി.​ആ​ർ. ആ​ന​ന്ദ്, എ​സ്.​ഷ​ഫീ​ഖ്, ഡി​വൈ​എ​സ്പി എം.​സ​ന്തോ​ഷ് നാ​യ​ർ, എ​ൻ.​അ​ബ്ദു​ൾ റ​ഷീ​ദ്, ആ​ർ.​സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി ആ​റു പ്ര​തി​ക​ളാ​ണു​ള്ള​ത്. 2011 ഏ​പ്രി​ൽ 16ന് ​രാ​ത്രി 9.40 നാ​ണ് ശാ​സ്താം​കോ​ട്ട ജം​ഗ്ഷ​നി​ൽ ബ​സി​റ​ങ്ങി ജ​മി​നി ഹൈ​റ്റ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്തേ​ക്ക് ന​ട​ക്ക​വെ ഉ​ണ്ണി​ത്താ​നെ ഹാ​പ്പി രാ​ജേ​ഷ്,മ​ഹേ​ഷ്,ആ​ന​ന്ദ്,ഷ​ഫീ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്.​
ഇ​രു​മ്പു​വ​ടി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഉ​ണ്ണി​ത്താ​ൻ പ​രി​ക്കേ​റ്റ് വീ​ണു തു​ട​ർ​ന്ന് പ്ര​തി​ക​ൾ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ക​ട​ന്നു.
ഡി​വൈ​എ​സ്പി. ബ​ദു​ൾ റ​ഷീ​ദ് ഉ​ൾ​പ്പെ​ടെ ചി​ല​ർ കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​ണ്ണി​ത്താ​ൻ പ​ത്ര​വാ​ർ​ത്ത ന​ൽ​കി​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.