വി​മാ​ന​ത്താ​വ​ള റോ​ഡ​രി​കി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Monday, March 18, 2019 2:45 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റോ​ഡ​രി​കി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ണ്ടോ​ട്ടി തു​റ​ക്ക​ൽ പ​ന​യം​പ​റ​ന്പ് നീ​ല​ക​ണ്ഠ​ന്‍റെ മ​ക​ൻ വി​ശ്വ​നാ​ഥ​ൻ(​കു​ട്ട​ൻ -37)നെ​യാ​ണ് റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ന​യ​ബ​സാ​ർ വി​മാ​ന ഇ​ന്ധ​ന​ശാ​ല​ക്ക് സ​മീ​പ​ത്തെ നി​ർ​ത്തി​യി​ട്ട ബ​സി​ന് പി​റ​കി​ൽ നി​ല​ത്താ​യി​രു​ന്നു ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കൊ​ണ്ടോ​ട്ടി പോ​ലീ​സെ​ത്തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യി.
മാ​താ​വ്: മു​ണ്ടി. ഭാ​ര്യ: ഷാ​ലി​നി. മ​ക​ൾ: വേ​ദി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നീ​ഷ്, സു​ധീ​ഷ്, മി​നി, സ​ബി​ത, സു​ചി​ത്ര. സു​രേ​ഷ്ബാ​ബു. കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.