വി.​വി. ബെ​ന്നി​യും സി​സ്റ്റ​ർ വി​ജി തെ​രേ​സും ബെ​സ്റ്റ് ആ​നി​മേ​റ്റ​ർ​മാ​ർ
Monday, March 18, 2019 10:12 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യി​ലെ കേ​ര​ള ക​ത്തോ​ലി​ക്ക വി​ദ്യാ​ർ​ഥി സ​ഖ്യ​ത്തി​ന്‍റെ (കെ​സി​എ​സ്എ​ൽ) ഈ​വ​ർ​ഷ​ത്തെ മി​ക​ച്ച ആ​നി​മേ​റ്റ​ർ​ക്കു​ള്ള അ​വാ​ർ​ഡി​ന് ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സി​ലെ വി.​വി. ബെ​ന്നി​യും മി​ക​ച്ച സി​സ്റ്റ​ർ ആ​നി​മേ​റ്റ​ർ​ക്കു​ള്ള അ​വാ​ർ​ഡി​ന് ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ സി​സ്റ്റ​ർ വി​ജി തെ​രേ​സ് എ​സ്എ​ബി​എ​സും അ​ർ​ഹ​രാ​യി.
സ്റ്റ​ഡി സ​ർ​ക്കി​ൾ, സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ രൂ​പ​ത​യെ സം​സ്ഥാ​ന​ത​ല​ത്തി​ലെ നേ​ട്ട​ങ്ങ​ൾ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി. ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​ണ് ബെ​ന്നി. കെ​സി​എ​സ്എ​ൽ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തോ​ടൊ​പ്പം സ്കൂ​ളി​ലെ സി​വി​ൽ സ​ർ​വീ​സ്, പി​എ​സ് സി ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്കും നേ​തൃ​ത്വം​ന​ൽ​കു​ന്നു​ണ്ട്. ഉ​ദ​യ​ഗി​രി ഇ​ട​വ​കാം​ഗ​മാ​യ ബെ​ന്നി ഇ​വി​ടെ മ​താ​ധ്യാ​പ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ന്നു. സി​ൽ​വി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ബെ​ൻ​സ​ണ്‍, ബെ​ൻ​സി​ൽ.
രൂ​പ​ത​യു​ടെ തു​ട​ക്കം​മു​ത​ൽ കെ​സി​എ​സ്എ​ലി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് സി​സ്റ്റ​ർ വി​ജി തെ​രേ​സ്. കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക ആ​ധ്യാ​ത്മി​ക സേ​വ​ന മേ​ഖ​ല​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ലും കു​ട്ടി​ക​ളു​ടെ ക​ലാ​സാ​ഹി​ത്യ വാ​സ​ന​ക​ളെ ക​ണ്ടെ​ത്തി വ​ള​ർ​ത്തു​ന്ന​തി​ലും സി​സ്റ്റ​ർ വ​ഹി​ച്ച പ​ങ്കാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​യാ​ക്കി​യ​ത്. അ​മ്മ​യി​ലൂ​ടെ ന​ൻ​മ​യി​ലേ​ക്ക് പ​ദ്ധ​തി, ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി, സ്കൂ​ളി​ലെ കെ​സി​എ​സ്എ​ൽ പീ​ടി​ക, ആ​നു​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളി​ലെ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ൽ എ​ന്നി​വ സി​സ്റ്റ​റി​ന്‍റെ മി​ക​വു​തെ​ളി​യി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.
രൂ​പ​ത റി​സോ​ഴ്സ് ടീം ​അം​ഗം, കെ​സി​എ​സ്എ​ൽ ഇ​ര​ട്ട​യാ​ർ മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ, മ​താ​ധ്യാ​പി​ക എ​ന്നീ നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​ണ്.