യു​വാ​വി​നെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, March 18, 2019 10:19 PM IST
മു​ക്കം: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വി​നെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മൈ​സൂ​ർ​പ​റ്റ സ്വ​ദേ​ശി ബൈ​ജു (33) വി​നെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ട് കൂ​ടി കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വീ​ടു​വി​ട്ടി​റ​ങ്ങി​യ ബൈ​ജു പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടു​കൂ​ടി മു​ക്കം പോ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​വാ​ൻ ബ​ന്ധു​ക്ക​ൾ എ​ത്തി​യ സ​മ​യ​ത്താ​ണ് ഇ​യാ​ൾ കി​ണ​റ്റി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മു​ക്കം പോ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.