അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം തെ​ക്കെ​ത്ത​റ ത​ങ്ക​മ്മ​യ്ക്ക് ജീ​വി​ത​സാ​യാ​ഹ്നം ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ൽ
Monday, March 18, 2019 10:52 PM IST
വ​ട​ക്ക​ഞ്ചേ​രി: ആ​യു​സു​മു​ഴു​വ​ൻ ദേ​ശ​ത്തി​ന്‍റെ അ​മ്മ​യാ​യും സ്നേ​ഹ​ത്ത​ണ​ലാ​യും ക​ഴി​ഞ്ഞ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം തെ​ക്കെ​ത്ത​റ​യി​ലെ ത​ങ്ക​മ്മ (82)യു​ടെ ജീ​വി​ത​സാ​യാ​ഹ്നം ഇ​നി സാ​ന്ത്വ​ന​ത്തി​ന്‍റെ അ​ഭ​യ​ഭ​വ​ന​മാ​യ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ൽ.

പ്രാ​യാ​ധി​ക്യ​ത്തി​നൊ​പ്പം വീ​ണു പ​രി​ക്കേ​റ്റ അ​വ​ശ​ത​യു​മാ​യി ഇ​ന്ന​ലെ​യാ​ണ് ത​ങ്ക​മ്മ​യെ ദേ​ശ​വാ​സി​ക​ൾ കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ലം​പാ​ല​ത്തെ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ​ത്തി​ച്ച​ത്. അ​വി​വാ​ഹി​ത​യാ​യ ത​ങ്ക​മ്മ ദേ​ശ​വാ​സി​ക​ളു​ടെ​യെ​ല്ലാം പ്രി​യ​പ്പെ​ട്ട അ​മ്മ​യാ​യി​രു​ന്നു. ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ വീ​ട്ടു​പ​ണി ചെ​യ്തും അ​വി​ട​ത്തെ മ​ക്ക​ളെ നോ​ക്കി​യു​മാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​ത്.

എ​ന്നാ​ൽ ഇ​തി​നി​ടെ വീ​ണു എ​ല്ലി​ന് ക്ഷ​ത​മേ​റ്റ​തോ​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം സ്വ​യം​ചെ​യ്യാ​ൻ വ​യ്യാ​താ​യി. ത​ങ്ക​മ്മ സേ​വ​നം ചെ​യ്ത വീ​ട്ടു​കാ​രെ​ല്ലാം സം​ഘ​ടി​പ്പി​ച്ച് ഒ​ന്ന​ര​മാ​സ​ത്തോ​ളം ആ​ശു​പ​ത്രി ചി​കി​ത്സ​യും മ​റ്റു പ​രി​ച​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​റ്റ​വ​രാ​യി മ​റ്റാ​രു​മി​ല്ലാ​ത്ത​തി​നാ​ൽ ത​ങ്ക​മ്മ​യു​ടെ കൂ​ടി താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് കാ​രു​ണ്യ​ത്തി​ന്‍റെ നി​ല​യ്ക്കാ​ത്ത നീ​രു​റ​വ​യാ​യ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലേ​ക്ക് അ​വ​രെ​യെ​ത്തി​ച്ച​ത്.

ത​ങ്ക​മ്മ​യെ കാ​ണാ​നും ഇ​ട​യ്ക്കൊ​ക്കെ അ​വ​രെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നും അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യോ​ടെ​യാ​ണ് മം​ഗ​ല​ത്തെ സ്ത്രീ​ക​ൾ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ൽ ത​ങ്ക​മ്മ​യു​മാ​യെ​ത്തി​യ​ത്.സ​മീ​പ​വാ​സി​യാ​യ ത​ങ്ക​മ്മ കൂ​ടി എ​ത്തി​യ​തോ​ടെ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ അ​ന്തേ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളു​ടെ എ​ണ്ണം ഇ​രു​ന്നൂ​റാ​യി. ര​ണ്ടാ​യി​രാ​മാ​ണ്ട് ഡി​സം​ബ​ർ 29ന് ​മൂ​ന്നു​പേ​രു​മാ​യി തു​ട​ങ്ങി​യ​താ​ണ് ദൈ​വ​ദാ​ൻ സെ​ന്‍റ​ർ.

ഈ ​മൂ​ന്നു​പേ​രി​ൽ ഏ​ലി​യാ​മ്മ ഇ​പ്പോ​ഴും സെ​ന്‍റ​റി​ലു​ണ്ട്. മ​റ്റു ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​ന്തേ​വാ​സി​ക​ളി​ൽ ഭൂ​രി​ഭാ​ഗം​പേ​രും കി​ട​പ്പു​രോ​ഗി​ക​ളാ​ണ്. എ​ന്തി​നും പ​ര​സ​ഹാ​യം വേ​ണം. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷോ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചു സ​ന്യാ​സി​നി​ക​ളാ​ണ് ഇ​ത്ര​യും​പേ​രു​ടെ പ​രി​ച​ര​ണം ന​ട​ത്തു​ന്ന​ത്. അ​ന്തേ​വാ​സി​ക​ളി​ൽ ത​ന്നെ ആ​രോ​ഗ്യ​മു​ള്ള​വ​രും സ്വ​മ​ന​സാ സേ​വ​ന​ത്തി​നെ​ത്തു​ന്ന​വ​രും ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നു​ണ്ടാ​കും.വെ​ട്ടു​വ​യ​ലി​ൽ ജോ​ബി​യു​ടെ മേ​ൽ​നോ​ട്ട​വും ക​രു​ത​ലു​മു​ണ്ട് ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു പി​ന്നി​ൽ.

സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം​കൊ​ണ്ടാ​ണ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്. ഞെ​രു​ക്ക​ങ്ങ​ളി​ലും ഇ​ല്ലാ​യ്മ​ക​ളി​ലും സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ​ല​രും എ​ത്തു​ന്ന​തി​നാ​ൽ ഇ​ത്ര​യേ​റെ​പേ​രു​ടെ ഭ​ക്ഷ​ണ​വും മ​രു​ന്നും ചി​കി​ത്സ​യും മ​റ്റു ചെ​ല​വു​ക​ളു​മെ​ല്ലാം ക​ഴി​ഞ്ഞു​പോ​കു​ന്നു.

നി​ന്ദി​ത​ർ​ക്കും നി​രാ​ശ്ര​യ​ർ​ക്കു​മാ​യി ജീ​വി​ച്ചു ക​ട​ന്നു​പോ​യ ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ൻ​പ്ലാ​ക്ക​ലി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നു ഈ ​ദൈ​വ​ദാ​ൻ സി​സ്റ്റേ​ഴ്സ് സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ശ്രീ​കോ​വി​ലു​ക​ളാ​കു​ന്പോ​ൾ അ​തു​വ​ഴി ശി​ഷ്ട​ജീ​വി​ത​മെ​ങ്കി​ലും സ്വ​സ്ത​യി​ലും സ​മാ​ധാ​ന​ത്തി​ലും ക​ഴി​യു​ന്ന നി​രാം​ബ​ർ​ക്ക് ഇ​വി​ടെ ക​ണ​ക്കി​ല്ല.