സ്നേ​ഹ​മൊ​രു കു​ന്പി​ൾ
Monday, March 18, 2019 10:54 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഡി​വൈ​എ​ഫ്ഐ മം​ഗ​ലാം​കു​ന്ന് യൂ​ണി​റ്റ് ദാ​ഹ​ജ​ല പ​ന്ത​ൽ ഉ​ദ്ഘാ​ട​നം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ: കെ.​പ്രേം​കു​മാ​ർ നി​ർ​വ​ഹി​ച്ചു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​എ​സ്.​മ​ധു, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബി.​രാ​ജേ​ഷ്, കെ ​രാ​കേ​ഷ്, മു​കു​ന്ദ​ൻ, പ്ര​സാ​ദ്, രാ​ജീ​വ്, അ​ക്ഷ​യ്, ഷി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ക്ഷി​ക​ൾ​ക്കാ​യി നീ​ർ​ക്കു​ട​ങ്ങ​ൾ സ്ഥാ​പി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: ക​ത്തു​ന്ന വേ​ന​ലി​ൽ പ​റ​വ​ക​ൾ​ക്ക് ദാ​ഹ​ജ​ലം ന​ല്കാ​ൻ നീ​ർ​ക്കു​ട​ങ്ങ​ൾ സ്ഥാ​പി​ച്ച് നാ​ട്ടു​ക​ൽ പാ​റ​പ്പു​റം റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ.
കി​ളി​ക​ൾ​ക്ക് ഒ​രി​റ്റു​വെ​ള്ളം പ​ദ്ധ​തി​യു​മാ​യി മ​ര​ചി​ല്ല​ക​ളി​ൽ വെ​ള്ളം നി​റ​ച്ച പാ​ത്ര​ങ്ങ​ൾ തൂ​ക്കി​യി​ട്ടു. പാ​റ​പ്പു​റം ഗ​ൾ​ഫ് ക​ണ്‍​ട്രി ക​മ്മി​റ്റി​യം​ഗം മ​മ്മു ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൽ.​പി.​സ​ലാം, ഹാ​രി​സ്, പ്ര​ഭ, മു​ഹ​മ്മ​ദാ​ലി, മൊ​യ്തു, സ​ലീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.