പ​ന്മ​ന സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​രം ഇ​ന്ന്
Monday, March 18, 2019 11:03 PM IST
ച​വ​റ: ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ പ​ഴ​നി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ന്മ​ന സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​രം ഇ​ന്ന് ന​ട​ക്കും.​ ഉ​ച്ച​യ്ക്ക് ഗോ​പു​ര​ത്ത​റ​മേ​ള​ത്തോ​ടെ പൂ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​കു​മെ​ന്ന് പൂ​രോ​ഘാ​ഷ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ല​ത്ത് ഗോ​പ​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ജെ. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഗ​ജ​വീ​ര​ന്‍​മാ​രാ​യ മൗ​ട്ട​ത്ത് രാ​ജേ​ന്ദ്ര​ന്‍, പീ​ച്ചി​യി​ല്‍ രാ​ജീ​വ്, കാ​ണാ​വി​ള ശി​വ​നാ​രാ​യ​ണ​ന്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​പ​തോ​ളം ഗ​ജ​വീ​ര​ന്‍​മാ​ര്‍ പൂ​ര​ത്തി​ന് അ​ണി​നി​ര​ക്കും.​ പ​ന്മ​ന ശ​ര​വ​ണ​ന്‍ പ​ന്മ​ന ത​മ്പു​രാ​ന്‍റെ തി​ട​മ്പേ​ല്‍​ക്കും.​ തൃ​ശൂ​രി​ല്‍ നി​ന്നെ​ത്തു​ന്ന 250 ൽ​പ്പ​രം ക​ലാ​കാ​ര​ന്‍​മാ​ര്‍ ന​യി​ക്കു​ന്ന കു​ട​മാ​റ്റം പൂ​ര​ത്തി​ന് ദൃ​ശ്യ​ഭം​ഗി​യേ​കും.​ പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കെ​ട്ടു​കാ​ഴ്ച​യും ന​ട​ക്കും.​ പൂ​രോ​ഘാ​ഷ സ​മ്മേ​ള​നം എ​ന്‍.​കെ .പ്രേ​മ​ച​ന്ദ്ര​ന്‍ എംപി നി​ര്‍​വ​ഹി​ക്കും.​ എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എംഎ​ല്‍എ, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ സ​ലിം കു​മാ​ര്‍, അ​ലി​ഫ് മു​ഹ​മ്മ​ദ്, കെഎം​എം​എ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ വി.​അ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.​
രാ​ത്രി ഏഴിന് ​ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര ദേ​ശീ​യ പാ​ത​വ​ഴി ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ​ത്തി ആ​റാ​ട്ട് ന​ട​ത്തി അ​വി​ടു​ത്തെ വി​ശേ​ഷാ​ല്‍ പൂ​ജ​ക​ള്‍​ക്ക് ശേ​ഷം പ​ന്മ​ന​യി​ല​ത്തി കൊ​ടി​യി​റ​ങ്ങും.
പൂ​ര​ത്തി​ന്‍റെ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി ആ​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ​വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് ഉ​ത്സ​വം ന​ട​ക്കു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് പ​ന്മ​ന ക്ഷേ​ത്രം. ഗം​ഭീ​ര കെ​ട്ടു​കാ​ഴ്ച്ച ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന് തു​ട​ങ്ങും.