പ​രി​ശോ​ധ​ന: സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​റ​യു​ന്നു
Tuesday, March 19, 2019 12:29 AM IST
ഗൂ​ഡ​ല്ലൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് നീ​ല​ഗി​രി ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്ന് ഉൗ​ട്ടി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് കാ​ര​ണം വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് പ​ണം കൊ​ണ്ടു​വ​രാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ​ല​രും നീ​ല​ഗി​രി​യി​ലേ​ക്കു​ള്ള വ​ര​വ് നി​ർ​ത്തി​വച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ച​ര​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ കൈ​വ​ശം വച്ചാ​ണ് വ്യാ​പാ​രി​ക​ൾ പ​ല​ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ വ്യാ​പാ​ര ആ​വ​ശ്യ​ത്തി​ന് പോ​കു​ന്ന​വ​രും ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ വ്യാ​പാ​ര മേ​ഖ​ല​യും പ്ര​യാ​സ​ത്തി​ലാ​ണ്.