വി​ഴി​ഞ്ഞ​ത്തും പേ​രൂ​ര്‍​ക്ക​ട​യി​ലും തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Tuesday, March 19, 2019 12:48 AM IST
വി​ഴി​ഞ്ഞം: മു​ക്കോ​ല​യി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ ന​ഷ്ടം.​മു​ക്കോ​ല ച​ന്ത​ക്ക് മു​ൻ​വ​ശ​ത്ത് വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ ജ​യ​കു​മാ​രി ന​ട​ത്തി​യിരുന്ന ക​ട​യിലാ​ണ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടി​ന് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് .ഉ​ച്ച​ക്ക് ഊ​ണ്ക​ഴി​ക്കാ​നാ​യി ജ​യ​കു​മാ​രി ക​ട​യ​ട​ച്ച് വീ​ട്ടി​ൽ​പോ​യ സ​മ​യ​ത്താ​യി​രു​ന്നു തീ​പി​ടു​ത്തം.​

വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത ക​ട​യി​ൽ തീ​പി​ടി​ച്ച​ത് എ​ങ്ങ​നെ​യാ​ണെ​ന്ന്ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സാ​ധ​ന​ങ്ങ​ൾ​എ​ടു​ത്ത​വ​ക​യി​ൽ മൊ​ത്ത​വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​യി ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 75000രൂ​പ​യും ര​ണ്ട​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.​തീ​പി​ടി​ച്ച​വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഒാ​ഫീ​സ​ർ രാ​മ​മൂ​ർ​ത്തി​യു​ടെ​നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് തീ​യ​ണ​ച്ച​ത്.

പേ​രൂ​ര്‍​ക്ക​ട: തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. മു​ട്ട​ട ല​ക്ഷ്മി ന​ഗ​റി​ല്‍ അ​നൂ​പ് അ​നി​ല്‍​കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് 2.30 നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ലാ​പ്ടോ​പ്പ്, അ​ല​മാ​ര, എ​സി, ക​ണ്‍​സ്ട്ര​ക്ഷ​ന്‍ രേ​ഖ​ക​ള്‍ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ഫീ​ല്‍​ഡി​ലെ രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം. നാ​ലു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

ചെ​ങ്ക​ല്‍​ച്ചു​ള്ള​യി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ശോ​ക്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​യ​കു​മാ​ര്‍, കി​ര​ണ്‍, അ​നീ​ഷ്, മ​ധു, നോ​ബി​ള്‍, പ്ര​സാ​ദ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ബി.​ജി. കോ​ണ്ടി​നെ​ന്‍റ​ല്‍ ടൂ​റി​സ്റ്റ് ഹോ​മി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​യി​രു​ന്നു തീ​പി​ടി​ത്തം.

കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം​നി​ല​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ത്ത​ക​ളും പി​വി​സി പൈ​പ്പു​ക​ളും വാ​തി​ലും ഇ​ല​ക്ട്രി​ക് വ​യ​റുക​ളും ക​ത്തി​ന​ശി​ച്ചു.

ചെ​ങ്ക​ല്‍​ച്ചൂ​ള്ള​യി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന തീ ​കെ​ടു​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. 25,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.