തി​ര​ക്കൊ​ഴി​യാ​തെ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രിയിലെ ഒ​പി : ഇ​ന്ന​ലെ​യും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക്യൂ
Tuesday, March 19, 2019 12:48 AM IST
അ​മ​ര​വി​ള: തി​ര​ക്കൊ​ഴി​യാ​തെ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി ഒ​പി വി​ഭാ​ഗം.
ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി ത​ക​രാ​റി​നെ തു​ട​ർ​ന്ന് ക​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് മൂ​ല​മാ​ണ് രോ​ഗി​ക​ൾ​ക്ക് ക്യൂ​വി​ൽ നി​ക്കേ​ണ്ടി വ​ന്ന​തെ​ങ്കി​ൽ ഇ​ന്ന​ലെ​യും ക്യൂ​വി​ന് യാ​തൊ​രു കു​റ​വും വ​ന്നി​ല്ല.

ഇ​ന്ന​ലെ​യും പു​ല​ർ​ച്ചെ മു​ത​ൽ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളും സ​ഹാ​യി​ക​ളും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രെ കാ​ണാ​ണാ​നാ​യി തി​ക്കി​ക്കി​ര​ക്കി​യെ​ങ്കി​ലും ഒ​ന്പ​താ​യ​പ്പോ​ഴേ​യ്ക്കും ക്യൂ​വി​ന്‍റെ നീ​ളം കൂ​ടി.

ഒ​പി​യി​ൽ ചീ​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ അ​ലം​ഭാ​വ​മാ​ണ് രോ​ഗി​ക​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ​വി​ൽ നി​ർ​ത്തു​ന്ന​തെ​ന്ന് രോ​ഗി​ക​ൾ പ​രാ​തി​പ്പെ​ട്ടു. ക്യൂ ​നീ​ണ്ട​തോ​ടെ നി​ര​വ​ധി രോ​ഗി​ക​ൾ ഇ​ന്ന​ലെ​യും ചി​കി​ത്സ​തേ​ടാ​തെ മ​ട​ങ്ങി.

ഒ​പി​യി​ൽ ചീ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഓ​രോ വി​ഭാ​ഗ​ത്തി​നും പ്ര​ത്യേ​കം ജീ​വ​ന​ക്കാ​ർ ഉ​ണ്ടെ​ങ്കി​ലും ഒ​പി ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങേ​ണ്ട ഏ​ഴേ​മു​ക്കാ​ലി​ന് ത​ന്നെ ജീ​വ​ന​ക്കാ​ർ എ​ത്താ​ത്ത​താ​ണ് രോ​ഗി​ക​ളു​ടെ ഈ ​ദു​ര​വ​സ്ഥ​ക്ക് കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം വോ​ൾ​ട്ടേ​ജി​ലെ വ്യ​തി​യാ​ന​മെ​ന്ന് പ​റ​ഞ്ഞ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​ഴി കെ​എ​സ്ഇ​ബി​യു​ടെ ത​ല​യി​ൽ വ​ച്ചു​കെ​ട്ടി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ താ​മ​സി​ച്ച് വ​രു​ന്ന​തി​നെ​തി​രെ ഒ​ന്നും ചെ​യ്യാ​ത്ത​ത് വ​രും ദി​വ​സ​ങ്ങ​ളി​ലും സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കും.