വീ​ട് ആ​ക്ര​മി​ച്ച് വീ​ട്ടു​കാ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, March 19, 2019 12:48 AM IST
ശ്രീ​കാ​ര്യം: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ര​ണ്ടം​ഗ സം​ഘം വീ​ടാ​ക്ര​മി​ച്ച​താ​യി പ​രാ​തി. ശ്രീ​കാ​ര്യം ല​യോ​ള റോ​ഡി​ന് സ​മീ​പം താ​ഴ​ത്ത് വി​ളാ​കം ല​ക്ഷ്മി ഭ​വ​നി​ൽ ച​ന്ദ്രി​ക​യു​ടെ (60) വീ​ട് ആ​ക്ര​മി​കു​ക​യും അ​ക്ര​മം ത​ട​യാ​നെ​ത്തി​യ മ​ക​ൻ സ​ന്തോ​ഷി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി.​
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12 ന് ​വീ​ടി​നു മു​ന്നി​ലെ ജ​ന​ൽ ചി​ല്ലു​ക​ൾ എ​റി​ഞ്ഞ് ത​ക​ർ​ത്ത ശ​ബ്ദം കേ​ട്ട് ച​ന്ദ്രി​ക​യും മ​ക​നും പു​റ​ത്ത് ഇ​റ​ങ്ങു​ക​യും തു​ട​ർ​ന്ന് സം​ഘം ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത ശേ​ഷ​മാ​ണ് അ​ക്ര​മി​ക​ൾ പോ​യ​ത് .പ​രി​ക്കേ​റ്റ സ​ന്തോ​ഷ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി ശ്രീ​കാ​ര്യം പോ​ലീസ് കേ​സെ​ടു​ത്തു .