ക​രി​യി​ല കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചു; കാ​ൽ​വ​ഴു​തി തീ​യി​ൽ വീ​ണ് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം
Tuesday, March 19, 2019 12:49 AM IST
കാ​ട്ടാ​ക്ക​ട: വീ​ടി​നു പി​ന്നി​ലെ പു​ര​യി​ട​ത്തി​ൽ ക​രി​യി​ല കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി തീ​യി​ലേ​ക്ക് വീ​ണ് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് ക​ല്ലു​പാ​ലം ത​കി​ടി​വി​ളാ​ക​ത്തു വീ​ട്ടി​ൽ വി​ജ​യ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം.
വീ​ടി​നു പു​റ​കു​വ​ശ​ത്തെ പു​ര​യി​ട​ത്തി​ൽ ക​രി​യി​ല കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​ൻ. ക​രി​യി​ല​യി​ൽ നി​ന്ന് തീ ​സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് പ​ട​ർ​ന്നു. മ​ര​ച്ചി​ല്ല കൊ​ണ്ട് തീ ​അ​ണ​യ്ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വി​ജ​യ​ൻ തീ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി തീ ​കെ​ടു​ത്തി വി​ജ​യ​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചു. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് എ​ത്തി അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​മേ​ഷ്,അ​ഭി​ലാ​ഷ് (വി​ല്ലേ​ജ് ഓ​ഫീ​സ​ർ, മ​ല​പ്പു​റം), റി​ജി​മോ​ൾ. മ​രു​മ​ക്ക​ൾ: രാ​ധി​ക (കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ ), നി​ഷ.