കു​റു​ത്തി നാ​ട​കം 21 മു​ത​ൽ പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ
Tuesday, March 19, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: കു​റ​ത്തി നാ​ട​കം 21 മു​ത​ൽ 24 വ​രെ തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ ന​ട​ക്കും. മ​ഹാ​ഭാ​ര​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യും ആ​ദി​വാ​സി ജീ​വി​ത​ത്തി​നും മ​ണ്ണി​നും പ്രാ​ധാ​ന്യം ന​ൽ​കി​യു​മു​ള്ള നാ​ട​ക​മാ​ണി​ത്. ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക രീ​തി​ക​ൾ നാ​ട​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത അ​വ​ത​ര​ണ സ​ന്പ്ര​ദാ​യം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ള​ള​തി​നാ​ൽ വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ ജ​ന​ഭേ​രി​യാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ഭി​മ​ന്യു​വി​ന​യ​കു​മാ​ർ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ഡോ.​എം.​എ​ൻ. വി​ന​യ​കു​മാ​റാ​ണ് ര​ച​യി​താ​വ്.