പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം
Tuesday, March 19, 2019 1:07 AM IST
വ​ട​ക്കാ​ഞ്ചേ​രി: ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ൽ പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​വ​ർ​ക്ക് ത​ല​പ്പി​ള്ളി താ​ലൂ​ക്ക് സപ്ലൈ ഓ​ഫീ​സി​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ന​ട​ത്തു​ന്നു. റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വാ​ങ്ങാ​ൻ വ​രു​ന്ന അ​പേ​ക്ഷ​ക​ർ ടോ​ക്ക​ണ്‍ ന​ന്പ​രും, നി​ല​വി​ൽ പേ​രു​ള്ള റേ​ഷ​ൻ കാ​ർ​ഡും നി​ശ്ചി​ത ഫീ​സും കൊ​ണ്ട ുവ​രേ​ണ്ടതാ​ണെ​ന്ന് താ​ലൂ​ക്ക് സപ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ചേ​ല​ക്ക​ര (മാ​ർ​ച്ച് 21), എ​രു​മ​പ്പെ​ട്ടി (22) എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലു വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​ന് ഓ​ണ്‍​ലൈ​ൻ ആ​യി അ​പേ​ക്ഷി​ച്ച​വ​രി​ൽ അ​പേ​ക്ഷ​യും, അ​നു​ബ​ന്ധ രേ​ഖ​ക​ളും ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ എ​ത്ര​യും വേ​ഗം സ​പ്ലൈ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.